എഡിറ്റര്‍
എഡിറ്റര്‍
സ്‌നോഡന്‍ ദയ അര്‍ഹിക്കുന്നില്ല: യു.എസ്
എഡിറ്റര്‍
Tuesday 5th November 2013 12:55am

edward

വാഷിങ്ടണ്‍: അമേരിക്കയുടെ ഫോണ്‍ ചോര്‍ത്തല്‍ വിവരങ്ങള്‍ പുറത്തുവിട്ട എഡ്വേഡ് സ്‌നോഡന്‍ ഒരു തരത്തിലുള്ള ദയയും അര്‍ഹിക്കുന്നില്ലെന്ന് യു.എസ്.

സ്‌നോഡന്‍ രാജ്യത്തെ നിയമം ലംഘിച്ചിട്ടുണഅടെന്നും രാജ്യത്ത് തിരിച്ച്  വന്ന് നീതിപീഠത്തെ അഭിമുഖീകരിക്കണമെന്നും വൈറ്റ് ഹൗസ് ഉപദേശകന് ദാന്‍ ഫീഫര്‍ പറഞ്ഞു.

വിവിധ രാജ്യങ്ങളുടേയും നേതാക്കളുടേയും ഫോണ്‍, ഇന്റര്‍നെറ്റ് വിവരങ്ങള്‍ അമേരിക്ക ചോര്‍ത്തിയത് വെളിപ്പെടുത്തിയതിന്റെ പേരില്‍ കഴിഞ്ഞ ജൂണിലാണ് സ്‌നോഡന്‍ റഷ്യയില്‍ അഭയം തേടിയത്.

എഡ്വേര്‍ഡ് സ്‌നോഡന്റെ മാപ്പപേക്ഷ അമേരിക്ക തള്ളിയിരുന്നു.

ജര്‍മന്‍ പാര്‍ലമെന്റംഗമായ ഹാന്‍സ് ക്രിസ്റ്റ്യന് നല്‍കിയ കത്തില്‍ തനിക്കെതിരെയുള്ള ചാരവൃത്തിക്കുറ്റം നീക്കാന്‍ അമേരിക്കയ്ക്ക് മേല്‍ സമ്മര്‍ദം ചെലുത്തണമെന്ന് സ്‌നോഡന്‍ അഭ്യര്‍ഥിച്ചിരുന്നു.

അമേരിക്കയില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെത്തുടര്‍ന്ന് റഷ്യയില്‍ അഭയാര്‍ഥിയായിക്കഴിയുകയാണ് സ്‌നോഡന്‍. താന്‍ സത്യംമാത്രമേ പറഞ്ഞുള്ളൂവെന്നും സത്യം പറയുന്നത് തെറ്റല്ലെന്നും സ്‌നോഡന്‍ കത്തില്‍ വ്യക്തമാക്കി.

സ്‌നോഡന് മാപ്പ് നല്‍കേണ്ട ഒരു സാഹചര്യവും ഇപ്പോഴില്ലെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവും ജനപ്രതിനിധി സഭാംഗവുമായ മൈക്ക് റോജേഴ്‌സ് വ്യക്തമാക്കി. സ്‌നോഡന്‍ രാജ്യദ്രോഹമാണ് ചെയ്തതെന്നും അതുകൊണ്ടുതന്നെ വിചാരണ നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

Advertisement