എഡിറ്റര്‍
എഡിറ്റര്‍
കാശ്മീര്‍ : ഇന്ത്യയും പാക്കിസ്ഥാനും ആവശ്യപ്പെട്ടാല്‍ ഇടപെടാമെന്ന് യു.എസ്.
എഡിറ്റര്‍
Saturday 9th November 2013 12:55am

u.s

വാഷിങ്ടണ്‍ :  കാശ്മീര്‍പ്രശ്‌നം പരിഹരിക്കുന്നതിന് എന്ത് പങ്കും വഹിക്കാനും തയ്യാറാണെന്ന് യു.എസ്. എന്നാല്‍ ഇതിന് ഇന്ത്യയും പാകിസ്ഥാനും ആവശ്യപ്പെടണമെന്നും യു.എസ് ഉന്നതോദ്യോഗസ്ഥന്‍ അറിയിച്ചു.

കാശ്മീര്‍ പ്രശ്‌നപരിഹാരത്തിന് പുരോഗതിയുണ്ടാകുന്ന എന്ത് ശ്രമങ്ങള്‍ക്കും അമേരിക്കയുടെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കാന്‍ അമേരിക്ക ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഇരുരാജ്യങ്ങളും ആവശ്യപ്പെടുന്ന തീരുമാനങ്ങളെ കേള്‍ക്കാനും അത് പരിഗണിക്കാനും യു.എസ് തയ്യാറാണ്.

കാശ്മീര്‍പ്രശ്‌നം ഇന്ത്യയും പാകിസ്ഥാനും ചേര്‍ന്ന് പരിഹരിക്കണമെന്നാണ് അമേരിക്കയുടെ നിലപാട്.

ചര്‍ച്ചയുടെ സാധ്യതയും സ്വഭാവവും അടക്കമുള്ളവ ഇരുരാജ്യങ്ങളും ചേര്‍ന്ന് തീരുമാനിക്കണം. ഇതിന് ശേഷം മാത്രമേ വിഷയത്തില്‍ അമേരിക്ക ഇടപെടുകയുള്ളൂ.

കഴിഞ്ഞമാസം കാശ്മീര്‍ പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കണമെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് യു.എസ്. പ്രസിഡന്റ് ബരാക് ഒബാമയോട് ആവശ്യപ്പെട്ടിരുന്നു.

Advertisement