ലക്‌നൗ: സംസ്ഥാനത്ത് മദ്യം നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നവര്‍ തന്നെ ബാര്‍ ഉദ്ഘാടനത്തിന് എത്തിയാല്‍ എങ്ങിനിരിക്കും. സംഭവം യോഗി ആദിത്യനാഥിന്റെ യു.പിയിലാണ്.

Subscribe Us:

ഉത്തര്‍പ്രദേശ് വനിതാ മന്ത്രി സ്വാതി സിങ്ങാണ് ബാര്‍ ഉദ്ഘാടനം ചെയ്ത് വിവാദത്തിലായത്. മേയ് 20നാണ് ഉദ്ഘാടനം നടന്നതെന്നാണ് വിവരം. ചടങ്ങിന്റെ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.


Dont Miss യു.പിയിലെ പൊലീസ് സംവിധാനം ദുഷിച്ചിരിക്കുന്നു; യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥര്‍ക്ക് മൂക്കുകയറിടണം: മനേകാ ഗാന്ധി 


സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരോടൊപ്പം ചുവന്ന നാട മുറിച്ച് ബിയര്‍ ബാര്‍ ഉദ്ഘാടനം ചെയ്യുന്നതിന്റെ ചിത്രമാണ് പുറത്തുവന്നത്.

സംസ്ഥാനത്ത് മദ്യം നിരോധിക്കണമെന്ന് വനിതാ സംഘടനകള്‍ നിരന്തരം ആവശ്യപ്പെട്ടുവരുന്നതിന്റെ പശ്ചാത്തലത്തിലാണ് വനിതാ ശിശു ക്ഷേമ സഹമന്ത്രി തന്നെ ബാര്‍ ഉദ്ഘാടനം ചെയ്തത്.

അതേസമയം, ബി.ജെ.പി സര്‍ക്കാരിന്റെ യഥാര്‍ഥ മുഖം ഇതാണെന്ന് ആരോപിച്ച് പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തുകയും ചെയ്തു.

ബി.എസ്.പി അധ്യക്ഷ മായാവതിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയതിന്റെ പേരില്‍ പാര്‍ട്ടിയില്‍നിന്നു സസ്‌പെന്‍ഡ് ചെയ്ത ദയശങ്കര്‍ സിങ്ങിന്റെ ഭാര്യയാണ് സ്വാതി. എന്നാല്‍ ബാര്‍ ഉദ്ഘാടനത്തെക്കുറിച്ചുള്ള ചോദ്യത്തോടു പ്രതികരിക്കാന്‍ സ്വാതി സിങ് ഇതുവരെ തയാറായിട്ടില്ല.