ന്യൂദല്‍ഹി: യു.പി.എ സര്‍ക്കാരിന് ഒരു തരത്തിലുള്ള ഭീഷണിയുമില്ലെന്ന് പ്രതിരോധമന്ത്രി എ.കെ.ആന്റണി. ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Ads By Google

തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണ പിന്‍വലിക്കുന്നത് സര്‍ക്കാരിന് പ്രശ്‌നമാകില്ലെന്ന് ആന്റണി വ്യക്തമാക്കി. തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണ പിന്‍വലിക്കാന്‍ തീരുമാനിച്ചാല്‍ അതിനനുസരിച്ചുള്ള നടപടി സ്വീകരിക്കും.

പിന്തുണ പിന്‍വലിക്കുന്നത് സര്‍ക്കാരിന് പ്രശ്‌നമാകില്ല. അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ സര്‍ക്കാര്‍ അതിജീവിക്കും. യു.പി.എ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമെന്നും ആന്റണി പറഞ്ഞു.