എഡിറ്റര്‍
എഡിറ്റര്‍
കടല്‍ക്കൊലക്കേസില്‍ യുഎന്‍ ഇടപെടും
എഡിറ്റര്‍
Wednesday 19th March 2014 1:28pm

italian-mariners

ന്യൂയോര്‍ക്ക്: കടല്‍ക്കൊല കേസില്‍പ്രതികളായ ഇറ്റാലിയന്‍ നാവികരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇറ്റലി ഐക്യരാഷ്ട്രസഭയില്‍ നല്‍കിയ അപ്പീലിന്റെ അടിസ്ഥാനത്തില്‍ കേസില്‍ ഇടപെടാന്‍ യുഎന്‍ തീരുമാനിച്ചു.

മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ ഇന്ത്യയുമായി ചര്‍ച്ച നടത്തുമെന്ന് യുഎന്‍ അസംബ്ലി ജനറല്‍ സെക്രട്ടറി ജോണ്‍ ആഷെ ഇറ്റലിയെ അറിയിച്ചു.

ഇന്ന് ഇന്ത്യയിലെത്തുന്ന ആഷെ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായും വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തിയേക്കും. വരും ദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്താനാണ് യുഎന്‍ തീരുമാനം.

ഇന്ത്യയില്‍ വിചാരണ നീണ്ടു പോകുന്ന പശ്ചാത്തലത്തില്‍ നാവികരുടെ മോചനത്തിന് യുഎന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഇറ്റാലിയന്‍ മന്ത്രി എയ്ഞ്ചലിനോ അല്‍ഫനോ കഴിഞ്ഞ ദിവസമാണ് ആഷെയെ സന്ദര്‍ശിച്ച് പ്രശ്‌നത്തില്‍ ഇടപെടണമെന്ന് അഭ്യര്‍ത്ഥിച്ചത്.

നാവികരുടെ മോചനത്തിന് വേണ്ടി നാറ്റോ, യൂറോപ്യന്‍ യൂണിയന്‍ എന്നിവയുടെ സഹായം ഇറ്റലി നേരത്തെ തേടിയിരുന്നു.  ഇറ്റലിയുമായുണ്ടാക്കിയ ധാരണപ്രകാരം നാവികര്‍ക്ക് മേല്‍ സുവ നിയമം ചുമത്തില്ലെന്നും ഇന്ത്യ അറിയിച്ചിരുന്നു.

എന്നാല്‍ കേസ് തീരാതെ ഇരുവരെയും രാജ്യം വിടാന്‍ അനുവദിക്കില്ലെന്ന് ഇന്ത്യ ജാമ്യവ്യവസ്ഥയില്‍ അറിയിച്ചിട്ടുണ്ട്.

കൊല്ലം നീണ്ടകരയില്‍നിന്ന് മത്സ്യബന്ധനത്തിനുപോയ രണ്ട് മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ എണ്ണക്കപ്പലായ എന്റിക്ക ലെക്‌സിയുടെ സുരക്ഷാ ചുമതല വഹിച്ചിരുന്ന ഇറ്റാലിയന്‍ നാവികര്‍ വെടിവച്ചു കൊന്നുവെന്നാണ് കേസ്.

2012 ഫിബ്രവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. നാവികരായ ലത്തോറെ മാസിമിലിയാനോ, സാല്‍വത്തോറെ ജിറോണ്‍ എന്നിവരാണ് കേസിലെ പ്രതികള്‍

Advertisement