എഡിറ്റര്‍
എഡിറ്റര്‍
യു.ഡി.എഫിന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടി ഉണ്ടാകും: ജോണി നെല്ലൂര്‍
എഡിറ്റര്‍
Saturday 30th November 2013 12:24pm

Johny Nellore ജോണി നെല്ലൂര്‍

മൂവാറ്റുപുഴ: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് തിരിച്ചടിയുണ്ടാകുമെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍(ജെ) ജോണി നെല്ലൂര്‍. റബ്ബര്‍ വിലയിടിവ് പരിഹരിച്ചില്ലെങ്കിലാവും തിരിച്ചടിയുണ്ടാകുക.

എല്‍.ഡി.എഫിലേക്ക് കേരള കോണ്‍ഗ്രസിനെ സ്വാഗതം ചെയ്തതില്‍ നന്ദിയുണ്ടെന്നും ജോണി നെല്ലൂര്‍.

ഇറക്കുമതി ചുങ്കം ഉയര്‍ത്തി റബ്ബറിന്റെ ഇറക്കുമതിയെ പൂര്‍ണ്ണമായും നിയന്ത്രിക്കണം. ജനനേതാക്കന്‍മാരും ഘടകക്ഷികളും എല്ലാം ഇറക്കുമതി ചുങ്കത്തെ പ്രോത്സാഹിപ്പിക്കണം.

ധനകാര്യ വകുപ്പില്‍ ഇതുസംബന്ധിച്ച് പരാതി സമര്‍പ്പിച്ചെങ്കിലും കേന്ദ്ര ധനകാര്യ മന്ത്രിയുടെ ധാര്‍ഷ്ട്യമാണ് ഇത് നടപ്പിലാക്കാത്തെതന്നും അല്ലാത്ത പക്ഷം കോണ്‍ഗ്രസിന് റബ്ബര്‍ കൃഷിക്കാരുടെ  ഭാഗത്ത് നിന്ന തിരിച്ചടി നേരിടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisement