Categories

പി.സി ജോര്‍ജ്ജിനെ മാറ്റണമെന്ന് യു.ഡി.എഫ് യോഗത്തില്‍ ആവശ്യം

p.c-george.

തിരുവനന്തപുരം: പി.സി.ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തു നിന്നു മാറ്റണമെന്ന് യു.ഡി.എഫ് യോഗത്തില്‍ ആവശ്യം.

മന്ത്രിസഭാ പുനഃസംഘടനയ്ക്കു ശേഷമുള്ള രാഷ്ട്രീയ സാഹചര്യവും യോഗം ചര്‍ച്ച ചെയ്തു.

ഈ മാസം ആറിന് കേരള കോണ്‍ഗ്രസ് മാണി, എസ്‌ജെഡി, മുസ്‌ലിം ലീഗ് എന്നിവരുമായി ചര്‍ച്ച നടത്താനും യോഗത്തില്‍ തീരുമാനമായി  .

മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പു കേസ് സി.ബി.ഐ.ക്ക് വിടണമെന്നും എം.എല്‍.എമാര്‍ ആവശ്യപ്പെട്ടു.

അതേസമയം, കെ.പി.സി.സി എക്‌സിക്യൂട്ടീവില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് പാലോട് രവി എം.എല്‍.എ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. ഗണേഷ് കുമാറിനു മന്ത്രി സ്ഥാനം നിഷേധിച്ചതില്‍ പ്രതിഷേധിച്ചു പിള്ള വിഭാഗവും യോഗത്തില്‍ നിന്നിറങ്ങിപ്പോയി.

അടുത്ത യു.ഡി.എഫ് യോഗം ഈ മാസം 16നു ചേരും

Tagged with: