ഒറ്റപ്പാലം: ചെയര്‍പേഴ്‌സണ്‍ റാണി ജോസിനെതിരെ പ്രതിപക്ഷമായ സി.പി.ഐ.എം. കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായതോടെ ഒറ്റപ്പാലത്ത് യു.ഡി.എഫിന് ഭരണം നഷ്ടമായി. കൂറുമാറിയ മൂന്ന് കോണ്‍ഗ്രസ് അംഗങ്ങളുടെയും രണ്ട് ബി.ജെ.പി. അംഗങ്ങളുടെയും പിന്തുണയോടെയാണ് അവിശ്വാസം. സി.പി.എമ്മിന് പതിനാറ് അംഗങ്ങളാണുള്ളത്.

കോണ്‍ഗ്രസ് അംഗങ്ങളായ എസ്.ശെല്‍വന്‍ , പാറുക്കുട്ടി, കെ.ബാബു എന്നിവരാണ് അവിശ്വാസപ്രമേയത്തെ അനുകൂലിച്ചു വോട്ട് ചെയ്തത്. ഇതില്‍ എസ്. ശെല്‍വന്‍ ഡി.സി.സി. അംഗമാണ്. മൂന്നു പേരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി പാലക്കാട് ഡി.സി.സി. പ്രസിഡന്റ് അറിയിച്ചിട്ടുണ്ട്.

Subscribe Us:

36 അംഗ കൗണ്‍സിലില്‍ 21 അംഗങ്ങളുടെ പിന്തുണയോടെയാണ് പ്രമേയം പാസായത്. 24 പേര്‍ വോട്ടെടുപ്പില്‍ പങ്കെടുത്തു. അഞ്ച് സി.പി.ഐ.എം വിമതര്‍, മൂന്ന് മുസ്‌ലിം ലീഗ് അംഗങ്ങള്‍, രണ്ട് ബി.ജെ.പി അംഗങ്ങള്‍, രണ്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ എന്നിവരുള്‍പെടെ 12 പേര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു. 23ന് വൈസ് ചെയര്‍മാനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കുമെന്ന് സി.പി.ഐ.എം അറിയിച്ചു.

Malayalam News

Kerala News in English