Categories

യു.ഡി.എഫിന് ചരിത്രം സൃഷ്ടിക്കാം: രമേശ് ചെന്നിത്തല

chennithala222

തിരുവനന്തപുരം: വിവാദങ്ങള്‍ ഒഴിവാക്കിയാല്‍ അടുത്ത തിരഞ്ഞെടുപ്പിന് യു.ഡി.എഫിന് ചരിത്രം സൃഷ്ടിക്കാമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.

പാര്‍ട്ടിയും മുന്നണിയും ഇനി ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്നും വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് മുന്‍കൈ എടുക്കുമെന്നും ചെന്നിത്തല പറഞ്ഞു.

ആഭ്യന്തര മന്ത്രിയായി ഇന്ന് രാവിലെയാണ് ചെന്നിത്തല ചുമതലയേറ്റത്.

മന്ത്രിസഭാ പുനസംഘടനയുമായി ബന്ധപ്പെട്ടും ഏറെ വിവാദങ്ങള്‍ കത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ചെന്നിത്തലയുടെ പ്രസ്താവന.

തന്നെ ആഭ്യന്തര മന്ത്രി പദത്തില്‍ നിന്ന് മാറ്റാനുള്ള തീരുമാനം വളരെ വൈകി മാധ്യമങ്ങള്‍ വഴിയാണ് അറിഞ്ഞതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതും കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്ന ഗ്രൂപ്പ് പോരുകളുമാണ് മന്ത്രിസഭാ പുനസംഘടനയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദവും.

Tagged with: |