തിരുവനന്തപുരം: സൂര്യനെല്ലി കേസില്‍ നിയമസഭയിലുണ്ടായ പ്രതിപക്ഷ ബഹളത്തിനിടെ സ്പീക്കറുടെ ചേമ്പറിലേക്ക് കയറിയ പ്രതിപക്ഷ അംഗങ്ങള്‍ക്കെതിരേ നടപടി വേണമെന്ന് യു.ഡി.എഫ് അംഗങ്ങള്‍ ആവശ്യപ്പെട്ടു.

Ads By Google

Subscribe Us:

പ്രതിപക്ഷ അംഗങ്ങളായ ബാബു .എം പാലിശേരി, ആര്‍. രാജേഷ്, ജയിംസ് മാത്യു, വി. ശിവന്‍കുട്ടി എന്നിവരാണ് ബഹളത്തിനിടെ സ്പീക്കറുടെ ഇരിപ്പിടത്തിലേക്ക് കയറിയത്. കോടിയേരി ബാലകൃഷ്ണന്‍ എത്തിയാണ് ഇവരെ പുറത്തിറക്കിയത്.

പ്രതിപക്ഷ അംഗങ്ങളുടെ നടപടി നിയമസഭയെ മൊത്തത്തില്‍ അവഹേളിക്കുന്നതാണെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.  ഇക്കാര്യം ആവശ്യപ്പെട്ട് യുഡിഎഫ് അംഗങ്ങള്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കി.

നിയമസഭയില്‍ ജനകീയ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുന്നതിന് പകരം സ്പീക്കറുടെ ഇരിപ്പിടത്തില്‍ കയറി അദ്ദേഹത്തെ അപമാനിക്കുന്നത് ശരിയല്ലെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു.

സ്പീക്കറുടെ ചെയറിന്റെ അന്തസ് തകര്‍ക്കുന്ന നടപടിക്രമങ്ങളാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണിതെന്നും തിരുവഞ്ചൂര്‍ പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.