Categories

100മീറ്ററില്‍ ടൈസണ്‍ ഗേയ്ക്ക് പരാജയം

ന്യൂയോര്‍ക്ക്: അഡിഡാസ് ഗ്രാന്റ് പിക്‌സ് അത്‌ലറ്റിക്‌സില്‍ 100 മീറ്ററില്‍ മുന്‍ ലോക ചാമ്പ്യന്‍ അമേരിക്കയുടെ ടൈസണ്‍ ഗേയ്ക്ക് തോല്‍വി. ജമൈക്കയുടെ പുത്തന്‍ താരോധയം സ്റ്റീവ് മുള്ളിംഗ്‌സാണ് ഗേയെ അട്ടിമറിച്ചത്. 10.26 സെക്കന്‍ഡിലായിരുന്നു മുള്ളിംഗ്‌സിന്റെ ഫിനിഷിംഗ്.

ഫോട്ടോഫിനിഷിലൂടെയാണ് മുള്ളിംഗ്‌സ് ടൈസനെ മറികടന്നത്. ലണ്ടന്‍ ഒളിമ്പിംക്‌സില്‍ ജമൈക്കയുടെ സൂപ്പര്‍താരം യുസൈന്‍ ബോള്‍ട്ടിനെ പരാജയപ്പെടുത്തുമെന്ന് വെല്ലുവിളിച്ച ഗേ 100മീറ്ററില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി 200മീറ്റര്‍ മത്സരത്തില്‍ ഇനി പങ്കെടുക്കില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് ടൈസന്റെ അപ്രതീക്ഷിത പരാജയം. 10.26 സെക്കന്റില്‍ തന്നെയാണ് ടൈസനും ലക്ഷ്യം കണ്ടത്.

2004ല്‍ മിസിസിപ്പി സ്റ്റേറ്റിനുവേണ്ടി മത്സരിച്ച മുള്ളിംഗ്‌സ് ടെസ്റ്റോസ്റ്റിറോണ്‍ ഉപയോഗിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അദ്ദേഹത്തിന് രണ്ടുവര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു.

മത്സരത്തില്‍ മൂന്ന് തവണ ഫൗള്‍ സ്റ്റാര്‍ട്ടുണ്ടായി. മല്‍സരിച്ച ഒന്‍പതു പേരില്‍ മൂന്ന് പേര്‍ അയോഗ്യരാക്കപ്പെടുകയും ചെയ്തു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.