എഡിറ്റര്‍
എഡിറ്റര്‍
ഹയാന്‍ ചുഴലിക്കാറ്റ്: ഫിലിപ്പീന്‍സില്‍ മരണം 1200 കവിഞ്ഞു
എഡിറ്റര്‍
Saturday 9th November 2013 10:59pm

typhoon.phili

മനില: ഫിലിപ്പീന്‍സില്‍ ആഞ്ഞടിച്ച ഹയാന്‍ ചുഴലിക്കാറ്റില്‍ മരണം 1200 കടന്നതായി റെഡ്‌ക്രോസ് സ്ഥിരീകരിച്ചു. ആയിരകണക്കിന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എട്ട് ലക്ഷത്തിലധികം പേരെ അധികൃതര്‍ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്.

മധ്യഫിലിപ്പീന്‍സിലാണ് ഹയാന്‍ കനത്ത നാശം വിതച്ചത്. ഇവിടുത്തെ 20 പ്രവിശ്യകളിലുള്ളവരാണ് മരിച്ചവിലേറെയും. തീരദേശ നഗരമായ തക്ലോബാനില്‍ മാത്രം ആയിരത്തിലധികം പേരും സമാര്‍ മേഖലയില്‍ 200ഓളം പേരും മരിച്ചതായാണ് റിപ്പോര്‍ട്ട്.

മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് റെഡ്‌ക്രോസ് ടീം വ്യക്തമാക്കുന്നു. ആയിരക്കണക്കിന് വീടുകള്‍ കനത്ത കാറ്റില്‍ തകര്‍ന്നു. ബഹുനില കെട്ടിടങ്ങള്‍ പലതും നിലം പൊത്തി.

വൈദ്യുതിവാര്‍ത്താവിനിമയ ബന്ധങ്ങള്‍ വ്യാപകമായി തകര്‍ന്നു. വൈദ്യുതിനിലയങ്ങള്‍ തകര്‍ന്നതോടെ രാജ്യം പൂര്‍ണമായും ഇരുട്ടിലായി.
കൊടുങ്കാററിനെ തുടര്‍ന്ന് രാജ്യത്തെ 13 വിമാനത്താവളങ്ങളും അടച്ചു.

താക്ലോബാന്‍ വിമാനതാവളത്തിലെ റണ്‍വേ തകരാറിലായത് രക്ഷാ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. പലയിടത്തും രൂക്ഷമായ മണ്ണിടിച്ചിലുണ്ടായതായാണ് റിപ്പോര്‍ട്ട്.

കനത്ത മഴ പലയിടങ്ങളിലും വെള്ളപ്പൊക്കാവും ഉരുള്‍പൊട്ടലുമുണ്ടാകാന്‍ കാരണമായി. റോഡുകള്‍ മിക്കതും വെള്ളത്തിനടിയിലാണ്. ലോകത്ത് ഈ വര്‍ഷം വീശുന്ന ഏറ്റവും ശക്തമായ ചുഴലിക്കൊടുങ്കാറ്റാണിത്. മണിക്കൂറില്‍ 315 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റുവീശിയത്.

ഫിയാന്‍ ആഞ്ഞടിക്കുമെന്ന് കരുതിയ മേഖലകളില്‍ നിന്ന് ആളപകളെ മാറ്റിപ്പാര്‍പ്പിച്ചതാണ് ആളപായം കുറയാന്‍ കാരണം.

കഴിഞ്ഞ ദിവസം പ്രസിഡന്റ് ബെനിഗ്‌നോ അക്വിനോ ചുഴലിക്കൊടുങ്കാറ്റിനെപ്പറ്റി രാജ്യത്തിന് മുന്നറിയിപ്പ് നല്‍കുകയും ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

കാറ്റിന് സാധ്യതയുള്ള തീരമേഖലകളില്‍നിന്നുമാത്രം ഒന്നരലക്ഷം പേരെയാണ് ഒഴിപ്പിച്ചത്. മധ്യ ഫിലിപ്പീന്‍സില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഹയാന്‍ ചുഴലിക്കാറ്റ് വീശിയത്.

മനിലക്ക് 600 കിലോമീറ്റര്‍ അകലെയുള്ള സമര്‍ ദ്വീപിലാണ് ഫൈയാന്റെ ആദ്യം പ്രഹരം. തീരത്ത് 15 അടിയിലേറെ ഉയരത്തില്‍ തിരമാലകള്‍ അടിച്ചുകയറി.

കഴിഞ്ഞ മാസം 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ തകര്‍ന്ന ബൊഹോല്‍ ദ്വീപിലും കൊടുങ്കാറ്റ് കനത്ത നാശം വിതച്ചു. ഭൂചലനത്തില്‍ ഇവിടെ 222 ലേറെ പേര്‍ മരിച്ചിരുന്നു.

Advertisement