എഡിറ്റര്‍
എഡിറ്റര്‍
അജ്മീര്‍ ദര്‍ഗയില്‍ മലയാളി സ്ത്രീകള്‍ക്ക് പൊള്ളലേറ്റു
എഡിറ്റര്‍
Friday 18th January 2013 11:50am

രാജസ്ഥാന്‍: അജ്മീര്‍ ദര്‍ഗയില്‍ മലയാളി സ്ത്രീകള്‍ക്ക് പൊള്ളലേറ്റു. ദര്‍ഗയിലെ ഭക്ഷണമായ ‘നിയാസ്’ പാകം ചെയ്തുകൊണ്ടിരുന്ന ചെമ്പിലെ തിളച്ച വെള്ളത്തില്‍ വീണാണ് മാതാവിനും മകള്‍ക്കും പൊള്ളലേറ്റത്.

Ads By Google

ഗുരുതരമായി പൊള്ളലേറ്റ സുല്‍ഫത്ത്(58) മകള്‍ സറീന(23) എന്നിവരെ അജ്മീര്‍ ജവഹര്‍ലാല്‍ നെഹ്‌റു ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു.

ദര്‍ഗയില്‍ തീര്‍ത്ഥാടനത്തിനെത്തിയ ഇവര്‍ എങ്ങിനെയാണ് ഭക്ഷണം പാകം ചെയ്യാന്‍ വെച്ച പാത്രത്തില്‍ വീണതെന്ന് വ്യക്തമല്ല. 2400 കിലോഗ്രാം ഭക്ഷണം പാകം ചെയ്യാന്‍ ശേഷിയുള്ള് പാത്രത്തിലാണ് ഇരുവരും വീണത്.

‘നിയാസ്’ ഉണ്ടാക്കുന്നതിനായി വെച്ച തിളച്ച വെള്ളത്തില്‍ ഇവര്‍ അബദ്ധത്തില്‍ വീഴുകയായിരുന്നോ അതോ ചാടിയതാണോ എന്ന് വ്യക്തമായിട്ടില്ലെന്ന് പോലീസ് ഉദ്യോഗസ്ഥനായ ഭവാനി സിംഗ് അറിയിച്ചു. ഏകദേശം എട്ടടിയോളം താഴ്ചയുള്ള ചൂടുവെള്ളത്തിലാണ് ഇവര്‍ വീണതെന്നും പൊലീസ് അറിയിച്ചു.

Advertisement