with video മഥു­ര: ഉ­ത്തര്‍­പ്ര­ദേ­ശില്‍ മഥു­ര സ്റ്റേ­ഷ­ന­ടു­ത്ത് ട്രെ­യി­നു­കള്‍ കൂ­ട്ടി­യി­ടി­ച്ച് 10ല­ധികം മ­ര­ണം. 20 ഓ­ളം പേര്‍­ക്ക് പ­രി­ക്കേറ്റു. ബോ­ഗി­കള്‍­ക്കു­ള്ളില്‍ കു­ടു­ങ്ങി­യ­വര്‍­ക്ക് വേ­ണ്ടി ര­ക്ഷാ­പ്ര­വര്‍ത്ത­നം തു­ട­രു­ക­യാണ്. ഉദയ്പൂരില്‍ നിന്ന് നിസാമുദ്ദീനിലേക്ക് പോവുകയായിരുന്ന മേവാഢ് എക്‌­സ്പ്രസും ഗോവ ­സമ്പര്‍ക്കക്രാന്തി എക്‌­സ്പ്രസുമാണ് പു­ലര്‍­ച്ചെ നാല­ര­യോടെ കൂ­ട്ടി­യി­ടി­ച്ചത്. എ­ന്നാല്‍ മ­ര­ണ സം­ഖ്യ­യെ­ക്കു­റി­ച്ച് വിവി­ധ ദേശീയ മാ­ധ്യ­മ­ങ്ങള്‍ വ്യ­ത്യ­സ്­ത റി­പ്പോര്‍­ട്ടു­ക­ളാ­ണ് പുറ­ത്ത് വി­ടു­ന്നത്. ഒമ്പ­ത് മു­തല്‍ 15 വ­രെ മ­ര­ണ­ങ്ങള്‍ ന­ട­ന്നി­ട്ടു­ണ്ടെ­ന്ന് വിവി­ധ റി­പ്പോര്‍­ട്ടു­ക­ളില്‍ പ­റ­യുന്നു.

മ­ഥു­ര­യില്‍ നിര്‍­ത്തി­യി­ട്ടി­രി­ക്കു­ക­യാ­യി­രുന്ന ഗോ­വ എ­ക്‌­സ്­പ്ര­സി­ന്റെ പി­ന്നില്‍ പാ­ളം തെ­റ്റി വ­ന്ന മേ­വാര്‍ എ­ക്‌­സ്­പ്ര­സ് ഇ­ടി­ക്കു­ക­യാ­യി­രുന്നു. ഒ­രു ബോ­ഗി പൂര്‍­ണ­മാ­യി ത­കര്‍ന്നു. രണ്ടു ബോഗികള്‍ പാളംതെറ്റി. സിഗ്നല്‍ സംവിധാനത്തിലുണ്ടായ പാ­ളി­ച്ച­യാ­ണ് പാ­ളം തെ­റ്റാന്‍ കാ­ര­ണ­മെ­ന്നാ­ണ് പ്രാ­ഥമി­ക നി­ഗ­മനം. ഗ്യാസ് കട്ടറുകളുപയോഗിച്ച് ബോഗിക്കുള്ളില്‍ കുടുങ്ങിയവരെ രക്ഷപ്പെടു­ത്താ­നു­ള­ള ശ്ര­മം തു­ട­രു­ക­യാണ്. പ­രി­ക്കേ­റ്റവ­രെ മ­ഥു­ര-വൃ­ന്ദവ­നം ആ­ശു­പ­ത്രി­ക­ളില്‍ പ്ര­വേ­ശി­പ്പി­ച്ചു. രക്ഷാ പ്രവര്‍ത്തനത്തില്‍ സൈന്യവും സഹായിക്കുന്നുണ്ട്.

അപകടത്തെത്തുടര്‍­ന്ന് ഇ­തുവഴി തീവണ്ടികള്‍ റ­ദ്ദാക്കി. രാജധാനി, ആന്ധ്രാപ്രദേശ് എക്‌­സ്പ്രസ്, കര്‍ണാടക എക്‌­സ്പ്രസ് തുടങ്ങിയവ വഴി തിരിച്ചു വിട്ടു. ഡല്‍ഹി­ ആഗ്ര റൂട്ടില്‍ ഒരു ട്രാക്കിലൂടെയുള്ള ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 10000 രൂപയും റെയില്‍വേ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപയും ജോലിയും നല്‍കുമെന്ന് ഉത്തര്‍പ്രദേശ് കൃഷിമന്ത്രി ലക്ഷ്മി നരേന്‍ അറിയിച്ചു. അപകടത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ റെയില്‍വേ മന്ത്രി മമതാ ബാനര്‍ജി ഉത്തരവിട്ടു.

ഹെല്‍പ്പ്‌­ലൈന്‍ നമ്പറുകള്(Mathura train accident helpline number): 0565­1072, 0565-­2402008, 0565-­2402009 mathura(മഥുര) 011­-24359748, 011­-2435596,011­-23740020 delhi (ഡല്‍ഹി), 0562­-2421041 agra(ആഗ്ര)

ഒ­ക്ടോ­ബര്‍ 21 2009 7.56 IST