Categories

രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് റേഡിയോ ടാഗില്‍ നിന്നും ‘മോചനം’

വാഷിംഗ്ടണ്‍: വിവാദമായ ട്രൈവാലി സര്‍വ്വകലാശാലയിലെ രണ്ടുവിദ്യാര്‍ത്ഥികളുടെ കാലില്‍ ഘടിപ്പിച്ച റേഡിയോ ടാഗ് അഴിച്ചുമാറ്റി. ഇന്ത്യ നയതന്ത്രതലത്തില്‍ നടത്തിയ ഇടപെടലിന്റെ ഭാഗമായാണ് ടാഗ് അഴിച്ചുമാറ്റിയത്. നേരത്തേ വിസാതട്ടിപ്പിനിരയായ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ നിരീക്ഷിക്കാനായാണ് ടാഗ് ഘടിപ്പിച്ചത്.

എന്നാല്‍ ടാഗ് ഘടിപ്പിച്ച നടപടിയെ അമേരിക്കന്‍ അധികൃതര്‍ ന്യായീകരിച്ചിരുന്നു.മതിയായ രേഖകളില്ലാതെ ഉന്നതപഠനത്തിനെത്തിയ 1500ലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് ദുരിതം നേരിട്ടിരിക്കുന്നത്. ഇതില്‍ 18 വിദ്യാര്‍ത്ഥികളുടെ കാലുകളിലാണ് റേഡിയോ ടാഗ് കെട്ടിയിരിക്കുന്നത്. നടപടിയെ അപലപിച്ച് ഇന്ത്യന്‍ എംബസി യു.എസ് അധികൃതരെ സമീപിച്ചിരുന്നു.

വിഷയം ഗൗരവമേറിയതാണെന്നും അപലപനീയമാണെന്നും വിദേശകാര്യമന്ത്രി എസ്.എം കൃഷ്ണ വ്യക്തമാക്കിയിരുന്നു. ഇമിഗ്രേഷന്‍ നടപടികളില്‍ തട്ടിപ്പ് നടത്തി എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ടാഴ്ചയ്ക്കുമുന്‍പാണ് െ്രെടവാലി യൂണിവേഴ്‌സിറ്റി അടച്ചത്.

ഇതേ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ദുരിതത്തിലായി. മിക്ക വിദ്യാര്‍ത്ഥികളും ആന്ധ്രാപ്രദേശില്‍ നിന്നുള്ളവരാണ്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.