ലഖ്‌നൗ: യു.പിയില്‍ സഹോദരിമാര്‍ക്ക് നേരെ ഗുണ്ടാസംഘത്തിന്റെ അതിക്രമം. യു.പിയിലെ ബറേലിയില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. അര്‍ധരാത്രിയില്‍ വീട്ടില്‍ അതിക്രമിച്ചുകയറിയ ഒരു സംഘം സഹോദരിമാരെ തീയിട്ടത്.


Dont Miss അമ്പലം പണിയാനായി സ്വന്തം വീട് വിട്ടുനല്‍കി യു.പിയിലെ മുസ്‌ലീം വയോധികന്‍; വീഡിയോ കാണാം


കട്ടിലില്‍ ഉറങ്ങുകയായിരുന്നു കുട്ടികളെ പെട്രോള്‍ ഒഴിച്ചാണ് തീകൊളുത്തിയത്. ഗുല്‍ഷന്‍, ഫിസ എന്നീ 17 ഉും 18 ഉം പ്രായമുള്ള കുട്ടികളാണ് അക്രമത്തിന് ഇരയായത്. ഇവരുടെ ശരീരത്തില്‍ 40 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്.

രാത്രി ഞങ്ങള്‍ ഇരുവരും ഒരു കട്ടിലിലാണ് ഉറങ്ങിയത്. എന്താണ് സംഭവിച്ചതെന്ന് മനസിലാകുന്നതിന് മുന്‍പേ ഞങ്ങളുടെ ദേഹത്ത് തീ പടര്‍ന്നിരുന്നു. അവര്‍ ആരാണെന്ന് ഞങ്ങള്‍ക്ക് അറിയില്ല. തീപടര്‍ന്ന തോടെ ഞങ്ങള്‍ ചാടിയെഴുന്നേറ്റു. അപ്പോഴേക്കും അവര്‍ ഓടിമറഞ്ഞിരുന്നു. അവരുടെ മുഖമൊന്നും കാണാനായില്ല. – കുട്ടികള്‍ പറയുന്നു.

അതേസമയം തന്റെ മക്കളോട് ഈ ക്രൂരത കാണിച്ചത് ആരാണെന്ന് അറിയില്ലെന്നും അവരോട് ആര്‍ക്കാണ് ഇത്രയും ദേഷ്യമുള്ളതെന്ന് വ്യക്തമല്ലെന്നും കുട്ടികളുടെ മാതാവ് പ്രതികരിച്ചു. സംഭവത്തില്‍ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.