എഡിറ്റര്‍
എഡിറ്റര്‍
സി.എം.പിയുടെ ഇരുവിഭാഗത്തിനും യു.ഡി.എഫ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് വിലക്ക്
എഡിറ്റര്‍
Saturday 11th January 2014 12:00pm

cmp

തിരുവനന്തപുരം: സി.എം.പിയുടെ ഇരുവിഭാഗം നേതാക്കന്‍മാര്‍ക്കും യു.ഡി.എഫ് യോഗത്തില്‍ പങ്കെടുക്കുന്നതിന് വിലക്ക്. പാര്‍ട്ടിയിലെ പിളര്‍പ്പിനെത്തുടര്‍ന്നാണ് വിലക്കേര്‍പ്പെടുത്തയിരിക്കുന്നത്.

രണ്ട് വിഭാഗമായി പിരിഞ്ഞ സി.എം.പിയിലെ നേതാക്കളായ സി.പിജോണിനോടും കെ.ആര്‍ അരവിന്ദാക്ഷനോടും യോഗത്തില്‍ പങ്കെടുക്കരുതെന്നാണ് നിര്‍ദ്ദേശം.

കഴിഞ്ഞ ദിവസം സി.എം.പിയില്‍ പിളര്‍പ്പ് പൂര്‍ണ്ണമാക്കിക്കൊണ്ട് സി.പി ജോണ്‍ വിഭാഗം തിരുവനന്തപുരത്തും അരവിന്ദാക്ഷന്‍ വിഭാഗം തൃശ്ശൂരിലും ചേര്‍ന്ന്  പരസ്പരം  നേതാക്കളെ പുറത്താക്കിയിരുന്നു.

പാര്‍ട്ടിയെ ഭിന്നിപ്പിക്കാനാണ് ജോണ്‍ ശ്രമിച്ചതെന്ന് അരവിന്ദാക്ഷന്‍ വിഭാഗം ആരോപിക്കുകയും ചെയ്തിരുന്നു. അതേസമയം എം.വി രാഘവന്റെ അനാരോഗ്യം പാര്‍ട്ടിയിലെ ഒരു വിഭാഗം മുതലെടുത്തുവെന്നാണ് ടി.പിജോണിന്റെ ആരോപണം.

136 അംഗ സംസ്ഥാനക്കമ്മിറ്റിയില്‍ 94 പേരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണ് അരവിന്ദാക്ഷന്‍ വിഭാഗത്തിന്റെ വാദം. എന്നാല്‍ ഭൂരിപക്ഷം  പേരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്ന വാദവുമായി  ജോണ്‍ വിഭാഗവും രംഗത്തുണ്ട്.

ഇതിനിടെ ഇരുവിഭാഗവുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് കെ.ആര്‍ അരവിന്ദാക്ഷന്‍ അറിയിച്ചു. ഇതുസംബന്ധിച്ച വിവരം ഇന്ന് മുഖ്യമന്ത്രിയെ ധരിപ്പിക്കുമെന്നും അരവിന്ദാക്ഷന്‍ വ്യക്തമാക്കി.   എന്നാല്‍ അരവിന്ദാക്ഷനുമായി ചര്‍ച്ചക്കില്ലെന്നും അരവിന്ദാക്ഷന്‍ ആദ്യം രാഷ്ട്രീയനയം വ്യക്തമാക്കട്ടെയെന്നും ഇതിന് മറുപടിയായി സി.പി ജോണ്‍ പ്രതികരിച്ചു.

രണ്ട് ചേരിയിലായാലും യു.ഡി.എഫില്‍ തന്നെ തുടരാനാണ് ഇരുവിഭാഗത്തിന്റെയും തീരുമാനം.

Advertisement