സിയോള്‍: അപായസൂചനയെ തുടര്‍ന്ന് ദക്ഷിണകൊറിയയിലെ ഒരു ആണവ റിയാക്ടര്‍ താല്‍ക്കാലികമായി അടച്ചു. തെക്കന്‍ മേഖലയിലെ ബുസാനില്‍ സ്ഥാപിച്ചിരിക്കുന്ന 1,000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ആണവ നിലയമാണ് പ്രവര്‍ത്തനം അവസാനിപ്പിച്ചത്.

Subscribe Us:

അതേസമയം ആണവ വികിരണങ്ങള്‍ പുറന്തള്ളപ്പെടാനുള്ള സാധ്യതയില്ലെന്ന് അധികൃതകര്‍ അറിയിച്ചു.

Ads By Google

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ പ്രവര്‍ത്തനം ആരംഭിച്ച 1000 മെഗാവാട്ട് ഉല്‍പാദനശേഷിയുള്ള ഷിംഗോരി-1 റിയാക്ടറാണ് അടച്ചത്. റിയാക്ടറിന്റെ കണ്‍ട്രോള്‍ സംവിധാനത്തിലുണ്ടായ തകരാറാണ് അപായസൂചനയ്ക്കിടയാക്കിയത്.

23 ആണവ നിലയങ്ങളാണ് ദക്ഷിണകൊറിയയില്‍ ഉള്ളത്. രാജ്യത്തിനാവശ്യമായ വൈദ്യുതിയില്‍ 35 ശതമാനം ഉല്‍പാദിപ്പിക്കുന്നത് ആണവ നിലയങ്ങള്‍ വഴിയാണ്.

ഇക്കഴിഞ്ഞ ജൂലൈയില്‍ ഇവിടെ 1,000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിച്ചിരുന്ന ആണവ നിലയം പ്രവര്‍ത്തനത്തിലെ അപാകത മൂലം അടച്ചു പൂട്ടിയിരുന്നു. ഫെബ്രുവരിയില്‍ മറ്റൊരു നിലയവും പ്രവര്‍ത്തനം നിര്‍ത്തി.

ഈ രണ്ട് നിലയങ്ങളില്‍ നിന്നും ആണവ വികിരണ ഭീഷണിയില്ലായിരുന്നു. പക്ഷെ, ജനങ്ങള്‍ ആണവനിലയങ്ങളുടെ പ്രവര്‍ത്തനത്തില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തിയിരുന്നു.