ന്യൂദല്‍ഹി: കേരള സര്‍ക്കാരിന്റെ രണ്ടു രൂപ അരി പദ്ധതി നടപ്പാക്കാന്‍ അനുമതി നല്‍കിയ ഹൈക്കോടതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തു. തിരഞ്ഞെടുപ്പ് കഴിയും വരെ പദ്ധതി നിര്‍ത്തിവയ്ക്കണമെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം സുപ്രീം കോടതി അംഗീകരിച്ചു.

തിരഞ്ഞെടുപ്പിനു മുമ്പ് അരി വിതരണം നടത്തുന്നത് വോട്ടര്‍മാരെ സ്വാധീനിക്കുമെന്നും അതു പെരുമാറ്റച്ചട്ട ലംഘനം ആണെന്നും ചൂണ്ടിക്കാട്ടിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയെ സമീപിച്ചത്. നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെ കമ്മീഷന്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.