എഡിറ്റര്‍
എഡിറ്റര്‍
ഗോഹത്യയെന്നാരോപിച്ച് വീട് റെയ്ഡ് ചെയ്ത യു.പി പൊലീസിനുനേരെ കല്ലേറ്: രണ്ടുപേര്‍ക്ക് പരുക്ക്
എഡിറ്റര്‍
Tuesday 13th June 2017 3:56pm

ലക്‌നൗ: ഗോഹത്യയുടെ പേരില്‍ വീട് റെയ്ഡ് ചെയ്ത പൊലീസ് സംഘത്തിനുനേരെ വീട്ടുകാരുടെ കല്ലേറ്. കല്ലേറില്‍ രണ്ടുപേര്‍ക്ക് പരുക്കേറ്റു.

യു.പിയിലെ ചാപരാസി ഗ്രാമത്തിലാണ് സംഭവം. ഗോഹത്യ നടക്കുന്നു എന്ന കൃത്യമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തങ്ങള്‍ റെയ്ഡു നടത്തിയതെന്നാണ് പൊലീസിന്റെ അവകാശവാദം.

‘റെയ്ഡില്‍ ഇറച്ചിയും തൊലിയും വീട്ടില്‍ നിന്ന് പിടികൂടിയിരുന്നു. ഇതിനു പിന്നാലെ വീട്ടുകാരായ ഒമ്പതുപേര്‍ ടെറസില്‍ നിന്നും പൊലീസിനുനേരെ കല്ലേറിയുകയായിരുന്നു.’ എസ്.പി ഓംബിര്‍ സിങ് പറഞ്ഞു.


Also Read: ‘ലൈംഗികബന്ധം ഇനി വേണ്ട; ആത്മീയ ചിന്തകളില്‍ മുഴുകുക’; ഗര്‍ഭിണികള്‍ക്കുള്ള മോദിസര്‍ക്കാറിന്റെ വിചിത്രമായ ഉപദേശങ്ങള്‍ ഇങ്ങനെ 


താരിക് വസീം, ബിഷേംബര്‍ സിങ് എന്നിവര്‍ക്കാണു പരുക്കേറ്റത്.

ഇതുരണ്ടാം തവണയാണ് യു.പി പൊലീസിനുനേരെ കല്ലേറുണ്ടാവുന്നത്. ഷെര്‍പൂരില്‍ ഗോഹത്യ നടത്തുന്നു എന്നാരോപിച്ച് വീട് റെയ്ഡ് ചെയ്ത പൊലീസുകാര്‍ക്കെതിരെയുണ്ടായ കല്ലേറില്‍ അഞ്ചുപൊലീസുകാരുള്‍പ്പെടെ എട്ടുപേര്‍ക്കു പരുക്കേറ്റിരുന്നു.

Advertisement