എഡിറ്റര്‍
എഡിറ്റര്‍
പണപ്പിരിവ് നടത്തിയ പോലീസുകാരെ കെജ്‌രിവാളിന്റെ അഴിമതി വിരുദ്ധ സെല്‍ പിടികൂടി
എഡിറ്റര്‍
Saturday 11th January 2014 10:12pm

kejrivalspeaking

ന്യൂദല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അഴിമതി വിരുദ്ധ സെല്‍ പ്രവര്‍ത്തനമാരംഭിച്ച് മൂന്ന് ദിവസങ്ങളാവുമ്പോള്‍ അഴിമതിക്കേസില്‍ രണ്ട് പോലീസുദ്യോഗസ്ഥര്‍ പിടിയില്‍.

പണപ്പിരിവ് നടത്തിയതിന് ജനക്പുരി പോലീസ് സ്‌റ്റേഷനിലെ ഈശ്വര്‍ സിങ്, സന്ദീപ് എന്നിവരെയാണ് പിടികൂടിയത്.

ജനക്പുരിയില്‍ സ്വറ്റര്‍ വില്‍പന നടത്തുന്ന ഒരാളാണ് പോലീസുദ്യോസ്ഥര്‍ക്കെതിരെ പരാതി നല്‍കിയതെന്ന് മുഖ്യമന്ത്രിയുടെ സെക്രട്ടറി രാജേന്ദ്ര കുമാര്‍ പറഞ്ഞു.

ഒരു സ്ഥലം വില്‍പനക്കാരന്റെ  സഹായത്തോടെയാണ് അഴിമതി വിരുദ്ധ സെല്‍ പോലീസുഗ്യോഗസ്ഥരുടെ തനിനിറം വെളിച്ചത്തു കൊണ്ടു വന്നത്.

ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും രാജേന്ദ്ര കുമാര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം പാര്‍ലമെന്റ് സ്ട്രീറ്റിലെ കോ-ഓപ്പറേറ്റീവ് ഗ്രൂപ്പ് ഹൗസിങ് സൊസൈറ്റിയിലെ അസിസ്റ്റന്റ് രജിസ്ട്രാറെ കൈക്കൂലി വാങ്ങിയെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ പിടികൂടിയിരുന്നു.

അഴിമതിയുടെ പേരില്‍ ആരാണ് പിടിയ്ക്കപ്പെടുന്നതെങ്കിലും അയാള്‍ അറസ്റ്റ് ചെയ്യപ്പെടുമെന്ന് കെജ്‌രിവാള്‍ നേരത്തേ അറിയിച്ചിട്ടുണ്ടായിരുന്നു.

ദല്‍ഹിയിലെ ആം ആദ്മി സര്‍ക്കാര്‍ ഏറ്റവുമധികം പ്രാധാന്യം നല്‍കുന്ന വിഷയം കൂടിയാണ് അഴിമതിക്കെതിരായ പ്രവര്‍ത്തനങ്ങള്‍.

ഇതിനായി ഹെല്‍പ് ലൈന്‍ നമ്പറുകളും സര്‍ക്കാര്‍ പരസ്യപ്പെടുത്തിയിരുന്നു.

Advertisement