എഡിറ്റര്‍
എഡിറ്റര്‍
വിമുക്ത ഭടന്റെ വെടിയേറ്റ് രണ്ട് പേര്‍ക്ക് പരിക്ക്: സ്ഥലത്ത് സംഘര്‍ഷം
എഡിറ്റര്‍
Wednesday 29th January 2014 11:06pm

gun-shot

തിരുവനന്തപുരം: തിരുവനന്തപുരം വലിയവിളയില്‍ വിമുക്ത ഭടന്റെ വെടിയേറ്റ് രണ്ട് പേര്‍ക്ക് പരിക്ക്.

വെങ്കടേശ്വര റാവു, മനോജ് എന്നിവര്‍ക്കാണ് വെടിയേറ്റത്. ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

കേണല്‍ ബ്രല്‍വിയാണ് വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നത്തെ തുടര്‍ന്ന് വെടി വച്ചത്.

സംഭവത്തെ തുടര്‍ന്ന് രോഷാകുലരായ നാട്ടുകാര്‍ ബ്രല്‍വിയുടെ വീടിന് നേരെ കല്ലെറിഞ്ഞു.

സ്ഥലത്തെത്തിയ പോലീസും നാട്ടുകാരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും നേരിയ സംഘര്‍ഷാവസ്ഥയുണ്ടാവുകയും ചെയ്തു.

സംഭവത്തില്‍ സി.പി.ഐ.എം പ്രതിഷേധം രേഖപ്പെടുത്തി.

Advertisement