മെല്‍ബണ്‍: ആസ്‌ത്രേലിയയിലെ പാറകളുടെ ആഗാധങ്ങളില്‍ ജീവിക്കുന്ന രണ്ട് പുതിയ തവള വര്‍ഗങ്ങളെ കണ്ടെത്തിയതായി ശാസ്ത്രജ്ഞരുടെ അവകാശവാദം. പ്രമുഖ ശാത്രഞ്ജനായ ഡോ. കൊര്‍ണാള്‍ഡ് ഹോസ്‌കിന്‍ ആസ്‌ത്രേലിയന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലാണ് ഇക്കാര്യം അറിയിച്ചത്.

തവളകള്‍ കണ്ടുവരുന്ന പ്രദേശത്തെ ഭാഷയായ കൂകു യു ഭാഷയില്‍ തവളകള്‍ക്ക് നാമകരണം ചെയ്യുകയും ചെയ്തു. കുടിനി ബൗള്‍ഡര്‍ ഫ്രോഗ്, ഗോള്‍ഡണ്‍ കാപ്പ്ഡ് ബൗള്‍ഡര്‍ ഫ്രോഗ് എന്നിവയാണ് പുതിയതായി കണ്ടെത്തിയ തവളവര്‍ഗങ്ങള്‍.

പാറക്കല്ലുകല്ലുകളുടെ ലോകത്തുമാത്രമേ ഇവര്‍ക്ക് ജീവിക്കാന്‍ കഴിയൂ. ക്യൂന്‍സ് ലാന്റിന്റെ വടക്ക്കിഴക്കന്‍ ഭാഗങ്ങളിലുള്ള നിത്യഹരിത വനങ്ങളിലാണ് ഇവ ധാരാളമായി കാണപ്പെടുന്നത്. കെയ്പ് യോര്‍ക്ക് പെനിന്‍സുലയിലും ഇവയെ കാണാം.

നീണ്ട കൈകളാണ് ഇവയുടെ പ്രത്യേകതയെന്നും ഹോന്‍കിന്‍ പറയുന്നു. മെലിഞ്ഞു നീണ്ട വിരലുകളും, ത്രികോണാകൃതിയിലുള്ള കൈപ്പടവും ഇവയ്ക്കുണ്ട്. ഇത് പാറക്കല്ലുകള്‍ക്ക് മുകളിലൂടെ കയറാന്‍ ഇവയെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.