ന്യൂദല്‍ഹി: വ്യാജ ലൈസന്‍സുമായി വിമാനം പറപ്പിച്ച രണ്ട് പൈലറ്റുമാരെക്കൂടി ന്യൂദല്‍ഹിയില്‍ അറസ്റ്റുചെയ്തു. വ്യാജ മാര്‍ക്ക് ഷീറ്റ് നല്‍കിയാണ് ഇവര്‍ ലൈസന്‍സ് നേടിയത്.

വിമാനം പറപ്പിക്കുന്നതിനുള്ള വ്യാജ ലൈസന്‍സ് നിര്‍മിച്ചതുമായി ബന്ധപ്പെട്ട് ഇത് 17-ാമത്തെ കേസാണ്. ക്യാപ്റ്റന്‍ പരം പ്രകാശ്, ക്യാപ്റ്റന്‍ അനിര്‍ബാന്‍ സന്നിഗ് റാഹി എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ അശോക് ചന്ദ് അറിയിച്ചു.

‘രണ്ടുപേരും വ്യാജ മാര്‍ക്ക്ഷീറ്റ് നല്‍കിയാണ് പൈലറ്റ് ലൈസന്‍സ് നേടിയിട്ടുള്ളത്;’ അദ്ദേഹം പറഞ്ഞു. 17 പേരെ അറസ്റ്റ് ചെയ്തതില്‍ 3 സിവില്‍ ആവിയേഷന്‍ ഡയറക്ടറേറ്റ് ജെനറല്‍മാരും ഉള്‍പ്പെടുന്നു.