Categories

സംസ്ഥാനത്ത് രണ്ട് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂള്‍ തുടങ്ങും: ബാലന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വര്‍ഷം രണ്ട് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂളുകള്‍ തുടങ്ങുമെന്ന് മന്ത്രി എ.കെ ബാലന്‍. നിലവില്‍ 26 മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌ക്കൂളുകളാണുള്ളത്. പുതുതായി രണ്ട് സ്‌ക്കൂളുകളുടെ നിര്‍മാണം ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

ഒബിസി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ പ്രതിവര്‍ഷം 60-70 കോടി ചിലവഴിക്കുന്നുണ്ട്. ഈ വിഭാഗം പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പിനായി കേന്ദ്ര സര്‍ക്കാര്‍ 10കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതില്‍ ഒരുകോടി രൂപ ലഭിച്ചു.

സ്‌കോളര്‍ഷിപ്പിനായി ഒരു ലക്ഷത്തോളം അപേക്ഷകളാണ് ലഭിച്ചിട്ടള്ളത്. ഈ അപേക്ഷകള്‍ പരിശോധിച്ച് അര്‍ഹരായവര്‍ക്ക് തുക വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.