ശ്രീനഗര്‍: തെക്കന്‍ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു തീവ്രവാദികള്‍ കൊല്ലപ്പെട്ടു. തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യം നടത്തിയ നീക്കമാണ് വെടിവെയ്പ്പില്‍ കലാശിച്ചത്.

പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടലുകള്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു. കൊല്ലപ്പെട്ട തീവ്രവാദികള്‍ ഏതുസംഘടനയില്‍ പെട്ടവരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.