ന്യൂദല്‍ഹി: രാജ്യതലസ്ഥാന നഗരിയില്‍ രണ്ടു പേര്‍ ചേര്‍ന്ന് യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയും പീഡനരംഗങ്ങള്‍ മൊബൈലില്‍ ചിത്രീകരിക്കുകയും ചെയ്തു. 25 വയസുകാരിയായി യുവതി ജോലി ചെയ്യുന്ന ആശുപത്രിയില്‍ നിന്നും മടങ്ങിവരവെ ഗാസിയാബാദില്‍ വച്ചായിരുന്നു പീഡനത്തിന് ഇരയായത്.

വെള്ളിയാഴ്ച്ച രാത്രിയാണ് സംഭവം നടന്നത്. ഓരോ നാല് മണിക്കൂറിലും ഓരോ പീഡനങ്ങള്‍ വീതം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ദല്‍ഹിയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരികയാണ്.

രാത്രി എന്‍.എച്ച് 58 റോഡിലൂടെ നടന്നു വരികയായിരുന്ന യുവതിയെ രണ്ടു പേര്‍ ചേര്‍ന്ന് അക്രമിക്കുകയും അടുത്തുള്ള കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോവുകയുമായിരുന്നുവെന്നും പൊലീസ് പറയുന്നു. തുടര്‍ന്ന് യുവതിയെ പീഡനത്തിന് ഇരയാക്കുകയും ആ രംഗങ്ങള്‍ മൊബൈലില്‍ ചിത്രീകരിക്കുകയുമായിരുന്നു.


Also Read:  ‘എല്ലാം കള്ളം’; ജയലളിതയെ ആശുപത്രിയില്‍ പോയി കണ്ടിരുന്നില്ലെന്ന് മന്ത്രിയുടെ വെളിപ്പെടുത്തല്‍


അക്രമികള്‍ യുവതിയുടെ മൊബൈലും തട്ടിപ്പറിച്ചുവെന്നും പൊലീസ് വ്യക്തമാക്കുന്നു. പ്രതികളെ ഇതുവരേയും തിരിച്ചറിഞ്ഞിട്ടില്ല. രാത്രി പത്തു മണിയോടെ യുവതിയുടെ വീടിന്റെ 200 മീറ്റര്‍ അകലെയാണ് ആക്രമണമുണ്ടായതെന്നും ആ സമയത്ത് മഴയുണ്ടായിരുന്നതായും പൊലീസ് പറയുന്നു.

അക്രമികള്‍ 22-23 പ്രായം വരുന്നവരായിരുന്നുവെന്നും മദ്യപിച്ചിരുന്നതായും യുവതി പറയുന്നു. പൊലീസ് കേസ് അന്വേഷിച്ചു വരികയാണ്.