എഡിറ്റര്‍
എഡിറ്റര്‍
ജിദ്ദയില്‍ വാഹനാപകടത്തില്‍ മലയാളികള്‍ കൊല്ലപ്പെട്ടു
എഡിറ്റര്‍
Thursday 27th September 2012 7:15am

 ജിദ്ദ: ജിദ്ദയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി യുവതികള്‍ കൊല്ലപ്പെട്ടു. കോഴിക്കോട് കോടഞ്ചേരി കണ്ണത്ത് കുഴിക്കാട്ടില്‍ പ്രദീപ തോമസ്(39), ആലപ്പുഴ ഹരിപ്പാട് രാധാകൃഷ്ണന്‍ പിള്ളയുടെ മകള്‍ വിജയശ്രീ എന്ന ശാന്തകുമാരി(35) എന്നിവരാണ് മരിച്ചത്. ജിദ്ദയില് നിന്ന് 75 കി.മി അകലെ ജിദ്ദ-ജിസാന്‍ റോഡിലെ അല്‍ ലൈതിന് സമീപം ചൊവ്വാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്.

Ads By Google

ഇവര്‍ സഞ്ചരിച്ചിരുന്ന വാനില്‍ ഒരു ട്രെയിലര്‍ ചെന്നിടിക്കുകയായിരുന്നു. ജിദ്ദയില്‍ നിന്ന് 75 കിലോമീറ്റര്‍ അകലെയാണ് സംഭവം നടന്നത്. മരിച്ച രണ്ട് പേരും അല്‍ ലൈത് ജനറല്‍ ആസ്പത്രിയില്‍ നേഴ്‌സുമാരാണ്. ഇവര്‍ രണ്ട് പേരും ആസ്പത്രിയുടെ വാനിലായിരുന്നു അല്‍ ലൈതിലേക്ക് മടങ്ങിയിരുന്നത്. ഇവരുടെ വാനില്‍ ട്രെയിലര്‍ വന്നിടിക്കുകയായിരുന്നു. ശാലോം ടി.വിയില്‍ ജോലി ചെയ്യുന്ന പ്രജീഷ് ആണ് മരിച്ച പ്രദീപയുടെ ഭര്‍ത്താവ്. വിജയശ്രീയ്ക്ക് ഏഴ് വയസ്സുള്ള ഒരു പെണ്‍കുഞ്ഞുണ്ട്.

അല്‍ ലൈത് ആസ്പത്രി ജിദ്ദ ആരോഗ്യ മന്ത്രാലയം സര്‍ക്കിളിന്റെ കീഴിലാണ്. അവിടുത്തെ ജീവനക്കാര്‍ക്ക് ഹബ്ബ് പോയന്റ് ആണ് ജിദ്ദയിലെ കിങ് ഫഹദ് ആസ്പത്രി. നാട്ടില്‍ നിന്ന് തിരിച്ചെത്തിയ ശേഷം പ്രദീപ രണ്ട് ദിവസം കിങ് ഫഹദ് ആസ്പത്രി വളപ്പില്‍ തങ്ങിയ ശേഷം ജോലി സ്ഥലത്തേയ്ക്ക് മടങ്ങുകയായിരുന്നു. മൃതദേഹങ്ങള്‍ ജിദ്ദ മഹ്ജര്‍ കിങ് അബ്ദുള്‍ അസീസ് ആസ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Advertisement