റിയാദ്: സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. സൗദി തലസ്ഥാനമായ റിയാദില്‍ നിന്നും മദാഇന്‍ സാലിഹിലേക്ക് പോവുകയായിരുന്ന മലയാളി കുടുംബം സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടുമുണ്ട്.

Subscribe Us:

Also read വനിത ക്രിക്കറ്റിനോട് ഐ.സി.സി യുടെ ചിറ്റമ്മ നയം; തേഡ് അംമ്പയര്‍ സംവിധാനമോ ഡി.ആര്‍.എസ് രീതിയോ ഇല്ലാതെ വനിതാ ക്രിക്കറ്റ് ലോകകപ്പ്; വീഡിയോ


മലപ്പുറം വളാഞ്ചേരി ഇരിമ്പിളിയം സ്വദേശി ഫാറൂഖിന്റെ ഭാര്യ ഷജില (32), മാതാവ് ചിറ്റന്‍ ആലുങ്ങല്‍ സാബിറ (62) എന്നിവരാണ് മരിച്ചത്. പരുക്കേറ്റ ഫാറൂഖ്, മക്കളായ ഷയാന്‍(ഏഴ്), റിഷാന്‍( നാല്) ഫാറൂഖിന്റ പിതാവ് അബ്ദുല്ലക്കുട്ടി എന്നിവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

മദാഇന്‍ സാലിഹ് സന്ദര്‍ശനത്തിനുശേഷം തിരികെ മദീനയിലേക്ക് മടങ്ങുമ്പോള്‍ രാത്രി എട്ട് മണിയോടെ ആയിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാറിന്റെ ടയര്‍ പൊട്ടിയതാണ് അപകടമുണ്ടാകാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.