ശ്രീനഗര്‍: കശ്മീരില്‍ ഗ്രനേഡ് ആക്രമണം നടത്താന്‍ പദ്ധതിയിട്ട രണ്ടു ലഷ്‌കറെ തയിബ ഭീകരരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ രണ്ടുദിവസത്തിനുള്ളില്‍ അഞ്ചു തവണയാണ് ഇവിടെ ഗ്രനേഡ് ആക്രമണം ഉണ്ടായത്.

തുടര്‍ച്ചയായ ആക്രമണങ്ങളുണ്ടായതിനാല്‍ ഈ മേഖലയില്‍ പോലീസ് പരിശോധന ശക്തമായിരുന്നു. ഈ പരിശോധനയ്ക്കിടെയാണ് പുതിയആക്രമണം പദ്ധതിയിട്ടിരുന്ന ഭീകരരെ ബാരാമുല്ല ജില്ലയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കല്‍ നിന്ന് രണ്ടു ഗ്രനേഡുകള്‍ പിടിച്ചെടുത്തു. സോപ്പോര്‍ സ്വദേശികളാണ് അറസ്റ്റിലായവര്‍. എന്നാല്‍ കഴിഞ്ഞ ദിവസം ഉണ്ടായ ആക്രമണങ്ങളുമായി ഇവര്‍ക്കു ബന്ധമുണ്ടോ എന്നു വ്യക്തമല്ല.

ഇന്നലെ അനന്ത്‌നാഗ് ജില്ലയില്‍ ബിജ്‌ബെഹാര പട്ടണത്തിലെ ഗോരിവാന്‍ മാര്‍ക്കറ്റില്‍ കൂടി നീങ്ങിയ പൊലീസ് വാഹനത്തിനു നേരെ എറിഞ്ഞ ഗ്രനേഡ് ലക്ഷ്യംതെറ്റി ഒരു കടയ്ക്കു പുറത്തുവീണു പൊട്ടിത്തെറിച്ച് അഞ്ചുപേര്‍ക്കു പരുക്കേറ്റിരുന്നു.

malayalam news