Categories

‘മാന്യമായ വസ്ത്രം ധരിച്ച് വരണം’; ലെഗിന്‍സ് ധരിച്ച് യാത്രയ്‌ക്കെത്തിയ പെണ്‍കുട്ടികളെ വിമാന കമ്പനി തടഞ്ഞു


ഡെന്‍വര്‍: ഇഷ്ടവസ്ത്രം ധരിച്ച് യാത്രയ്ക്ക് എത്തിയ പെണ്‍കുട്ടികളെ വിമാന കമ്പനി തടഞ്ഞു. ഡെന്‍വറില്‍ നിന്ന് മിനിയാപോളിസിലേക്ക് പോകുന്ന വിമാനത്തിലാണ് ഇവര്‍ക്ക് പ്രവേശനം നിഷേധിക്കപ്പെട്ടത്. വിമാനത്തില്‍ കയറുന്നതിനു മുന്‍പുള്ള ഗെയിറ്റ് ചെക്കിംഗിനിടെയാണ് പെണ്‍കുട്ടികള്‍ ലെഗിന്‍സ് ധരിച്ചിരിക്കുന്നത് സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെട്ടത്.

ഇതോടെ ലെഗിന്‍സ് ധരിച്ച് വിമാനത്തില്‍ കയറാന്‍ പറ്റില്ലെന്ന് ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടികളോട് പറഞ്ഞു. മാന്യമായ വസ്ത്രം ധരിച്ച് വേണം യാത്ര ചെയ്യാന്‍ എന്നാണ് ഇവര്‍ പെണ്‍കുട്ടികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ലെഗിന്‍സ് ധരിച്ചെത്തിയ മറ്റൊരു സ്ത്രീയെ വസ്ത്രം മാറ്റിയ ശേഷം മാത്രമേ യാത്ര ചെയ്യാന്‍ അനുവദിച്ചുള്ളുവെന്ന് ദൃക്‌സാക്ഷി പറഞ്ഞു. യുണൈറ്റഡ് എയര്‍ലൈന്‍സാണ് പെണ്‍കുട്ടികള്‍ക്ക് വസ്ത്ര സ്വാതന്ത്ര്യം നിഷേധിച്ചത്.


Also Read: മംഗളത്തിന്റെ മാധ്യമ ധര്‍മ്മത്തിന് മംഗളം പാടി സോഷ്യല്‍ മീഡിയ; ട്രോളുകള്‍ കാണാം


പ്രവേശനം നിഷേധിക്കപ്പെട്ട പെണ്‍കുട്ടികള്‍ എംപ്ലോയി പാസില്‍ യാത്ര ചെയ്യുന്നവരാണെന്നും തങ്ങളുടെ ജീവനക്കാര്‍ മാന്യമായി വസ്ത്രം ധരിക്കണമെന്ന് ജീവനക്കാരുമായി ഉണ്ടാക്കിയ കരാറില്‍ ഉണ്ടെന്നുമാണ് എയര്‍ലൈന്‍ കമ്പനി വക്താവ് ജൊനാഥന്‍ ഗുവേറിന്‍ പറഞ്ഞു. എന്നാല്‍ ലെഗിന്‍സ് മാന്യമായ വസ്ത്രമാണോയെന്നും മാന്യമായ വസ്ത്രത്തിന്റെ നിര്‍വ്വചനം എന്തെന്നും കമ്പനി പറയുന്നില്ല.

സംഭവം പുറം ലോകം അറിഞ്ഞതോടെ വസ്ത്ര സ്വാതന്ത്ര്യം നിഷേധിച്ച കമ്പനിയെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തി. ലെഗിന്‍സിനു മുകളില്‍ നിര്‍ബന്ധപൂര്‍വ്വം യാത്രക്കാരെ കൊണ്ട് വസ്ത്രം ധരിപ്പിക്കുന്നതാണോ എന്ന ചോദ്യമാണ് സാമൂഹിക പ്രവര്‍ത്തകയായ ഷാനണ്‍ വാട്ട്‌സ് ട്വീറ്റ് ചെയ്തുകൊണ്ട് ചോദിച്ചത്. ഇതിന് മറുപടിയായാണ് എയര്‍ലൈന്‍ കമ്പനിയുടെ പ്രതികരണം വന്നത്.

Tagged with: |