ഭുവനേശ്വര്‍: വി എച്ച് പി നേതാവ് ലക്ഷ്മണാനന്ദ സരസ്വതിയുടെ കൊലപാതകത്തെത്തുടര്‍ന്ന് കന്ധമാലിലും പ്രദേശങ്ങളിലുമുണ്ടായ കലാപവുമായി ബന്ധപ്പെട്ട കേസില്‍ രണ്ടുപേര്‍ക്ക് അതിവേഗ കോടതി നാലുവര്‍ഷം കഠിനതടവ് വിധിച്ചു. കലാപസമയത്ത് വീടിന് തീവച്ച കേസിലാണ് ജഡ്‌സി സി ആര്‍ ദാസ് രണ്ടുപേര്‍ക്ക് കഠിനതടവ് വിധിച്ചിരിക്കുന്നത്.

കേസില്‍ ഉള്‍പ്പെട്ട മറ്റ് 27 പേരെയും തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചു. ലക്ഷ്മണാനന്ദയുടെ കൊലപാതകത്തില്‍ പ്രകോപിതരായ ഒരുസംഘമാളുകള്‍ ബിര്‍ഗുദ ഗ്രാമത്തിലെ വീടിന് തീവെയ്ക്കുകയായിരുന്നു. 29 പേരായിരുന്നു കേസില്‍ ഉള്‍പ്പെട്ടത്.