എഡിറ്റര്‍
എഡിറ്റര്‍
മാലിയില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ പത്രപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു
എഡിറ്റര്‍
Sunday 3rd November 2013 10:54am

french-journalist

കിദാല്‍: മാലിയില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ പത്രപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. തട്ടിക്കൊണ്ടുപോകപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസമാണ് ഇവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

ഫാന്‍സിലെ റേഡിയോ ഫ്രാന്‍സ് ഇന്റര്‍നാഷണലിലെ പത്രപ്രവര്‍ത്തകരായ ക്ലൗദെ വേരിയോണ്‍, ഖിസ് ലെയ്ന്‍ ദുപോന്ത് എന്നിവരാണ് കൊല്ലപ്പെട്ടത്. കിദാലിലെ പ്രാദേശിക രാഷ്ട്രീയ നേതാവിന്റെ അഭിമുഖം തയ്യാറാക്കി തിരിച്ചുവരുന്നതിനിടയിലാണ് ഇവര്‍ തട്ടിക്കൊണ്ടുപോകപ്പെട്ടത്.

തൊട്ടടുത്തുള്ള മരുഭൂമിയിലാണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. പത്രപ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ ഫ്രഞ്ച് പ്രസിഡണ്ട് ഫ്രാന്‍സിസ് ഹൊളണ്ടെ അപലപിച്ചു.

സംഭവത്തില്‍ മാലി അധികൃതരുമായി സഹകരിച്ച് ഫ്രഞ്ച് രഹസ്യാന്വേഷണ ഏജന്‍സി അന്വേഷണം ആരംഭിച്ചതായി ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

Advertisement