എഡിറ്റര്‍
എഡിറ്റര്‍
അടൂരില്‍ പാറമട ഇടിഞ്ഞ് രണ്ടുപേര്‍ മരിച്ചു
എഡിറ്റര്‍
Thursday 30th January 2014 11:30am

adoor

അടൂര്‍: അടൂരില്‍ പാറമട ഇടിഞ്ഞ് രണ്ടുപേര്‍ മരിച്ചു. കൊട്ടാരക്കര സ്വദേശികളായ ഷിബു, വടശ്ശേരിക്കര സ്വദേശി അനീഷ് എന്നിവരാണ് മരിച്ചത്.

ഒരാളുടെ നില ഗുരുതരം. അടൂര്‍ ഇളമണ്ണൂരിലെ കിന്‍ഫ്രാ പാര്‍ക്കിനുള്ളിലെ പാറമട ഇടിഞ്ഞ് വീണാണ് അപകടം സംഭവിച്ചത്.

രാവിലെ പാറപൊട്ടിക്കുന്നതിനായി സ്‌ഫോടനം നടത്തിയപ്പോഴാണ് അപകടം നടന്നതെന്നാണ് സൂചന.

നിരവധി തൊഴിലാളികള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സംശയിക്കുന്നത്.

പോലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

അതേസമയം മണ്ണിടിച്ചില്‍ തുടരുന്നത് രക്ഷാ പ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കുകയാണ്.

Advertisement