എഡിറ്റര്‍
എഡിറ്റര്‍
ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് ആരംഭിച്ചു
എഡിറ്റര്‍
Tuesday 21st August 2012 10:51am

മുംബൈ: രാജ്യമെമ്പാടുമുള്ള ബാങ്ക് ജീവനക്കാര്‍ ഇന്നും നാളെയും പണിമുടക്കുന്നു. 27 പബ്ലിക് സെക്ടര്‍ ബാങ്കുകളും  12 പുത്തന്‍ തലമുറ ബേങ്കുകളും എട്ട് വിദേശ ബേങ്കുകളും സമരത്തില്‍ പങ്കെടുക്കുമെന്ന് ആള്‍ ഇന്ത്യ ബേങ്ക് എംപ്ലോയീസ് അസോസിയേഷന്‍ സെക്രട്ടറി വിശ്വാസ് ഉത്തഗി അറിയിച്ചു.

Ads By Google

ഇതിന് പുറമേ ബാങ്കിങ് നിയമങ്ങള്‍ ഭേദഗതി വരുത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തില്‍ പ്രതിഷേധിച്ചാണ് സമരം. ബേങ്കിങ് സേവനങ്ങള്‍ക്ക് പുറം കരാര്‍ നല്‍കുന്നതിനെതിരെയുമാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

23, 24 തിയതികളിലാണ് പുതിയ ബില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചക്ക് വരുന്നത്. ഈ സാഹചര്യത്തിലാണ് രണ്ടുദിവസത്തെ സമരത്തിന് തീരുമാനിച്ചിരിക്കുന്നതെന്നും വിശ്വാസ് ഉത്തഗി പറഞ്ഞു.

സര്‍ക്കാര്‍ നടപ്പിലാക്കാന്‍ പോകുന്ന തീരുമാനങ്ങള്‍ ബേങ്കുകളുടെ ഗ്രാമീണ ബ്രാഞ്ചുകള്‍ അടച്ചുപൂട്ടുന്നതിനിടയാക്കുമെന്നും അദ്ദേഹം അറിയിച്ചു.

സമരം പ്രഖ്യാപിച്ചതോടെ ഫലത്തില്‍ ഈ ആഴ്ച രണ്ടര ദിവസം മാത്രമാണ് ബേങ്കുകളുടെ സാധാരണ പ്രവര്‍ത്തനം നടക്കുക. അടുത്ത ആഴ്ചയില്‍ ഒന്നാം ഓണദിനമായ 28നും തിരുവോണ ദിവസമായ 29നും ബേങ്ക് അവധിയാണ്.

Advertisement