കണ്ണൂര്‍: കണ്ണൂര്‍ മട്ടന്നൂര്‍ നെല്ലൂന്നിയില്‍ വീണ്ടും സംഘര്‍ഷം. പ്രദേശത്തെ രണ്ട് സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് സംഭവം. ആക്രമണത്തില്‍ സി.പി.ഐ.എം പ്രവര്‍ത്തകരായ പി.ജിതേഷ്, പി. സൂരജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

കൈയ്ക്കും കാലുകള്‍ക്കുമാണ് ഇരുവര്‍ക്കും വെട്ടേറ്റത്. ഇവരെ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പ്രദേശത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആര്‍.എസ്.എസ് സി.പി.ഐ.എം സംഘര്‍ഷം നിലനില്‍ക്കുകയാണ്.

രണ്ട് ബൈക്കുകളിലായി എത്തിയ മൂന്നംഗസംഘമാണ് സൂരജിനെ വെട്ടിയത്. സംഭവത്തിനു പിന്നില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്നാണ് സി.പി.ഐ.എം ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം സ്ഥലത്തെ ഒരു ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ ഓട്ടോ ടാക്‌സി തകര്‍ക്കപ്പെട്ടിരുന്നു.


Also Read ‘അവന് സി.പി.ഐ.എമ്മുമായി യാതാരു ബന്ധവുമില്ല’; ഒ.കെ വാസുവിന്റെ മകന്‍ ബി.ജ.പിയില്‍ ചേര്‍ന്നെന്ന വാര്‍ത്തയില്‍ വിശദീകരണവുമായി സഹോദരി


സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് മട്ടന്നൂര്‍ സി ഐ ജോണ്‍, എസ് ഐ രാജീവ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കനത്ത പോലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്തു വരികയാണ്.