എഡിറ്റര്‍
എഡിറ്റര്‍
ഈ പൊലീസിന് സല്യൂട്ട് അടിച്ച് ദല്‍ഹി; നഗരത്തില്‍ നിന്നും കാണാതായ 170 കുട്ടികളെ നാല് മാസം കൊണ്ട് കണ്ടെത്തി ഇരുവര്‍ സംഘം
എഡിറ്റര്‍
Monday 13th March 2017 11:14pm

ന്യൂദല്‍ഹി : ന്യൂദല്‍ഹി പൊലിസിന്റെ കണക്കുകള്‍ അനുസരിച്ച് 200 ഓളം കുട്ടികളാണ് 2016ല്‍ മാത്രമായി ന്യൂദല്‍ഹി നഗരത്തില്‍ നിന്നും കാണാതായിട്ടുള്ളത്. ആരേയും ഞെട്ടിപ്പിക്കുന്നതാണ് ഈ കണക്കുകള്‍. എന്നാല്‍ ഡിസംബറില്‍ രണ്ട് എസ്ഐ മാര്‍ അടങ്ങുന്ന സംഘത്തെ നിയോഗിച്ചതോടെ കുട്ടികളുടെ തിരോധനത്തെ പിടിച്ചു നിര്‍ത്തി എന്നു മാത്രമല്ല, കാണാതായ കുട്ടികളെ കണ്ടെത്തുകയും ചെയ്തു ഈ സംഘം.

കഴിഞ്ഞ നാലു മാസം കൊണ്ടാണ് സബ് ഇന്‍സ്പെക്ടര്‍മാകരായ ദിവ്യ, അനൂജ് എന്നിവര്‍ തലസ്ഥാനത്ത് അരങ്ങേറുന്ന കുട്ടികളുടെ തിരോധാനത്തിന് കടിഞ്ഞാണിട്ടത്. കാണാതായ 95 പെണ്‍ക്കുട്ടികളെയും, 75 ആണ്‍കുട്ടികളെയുമാണ് ഇരുവര്‍ സംഘം കണ്ടെത്തിയത്.

മാതാപിതാക്കള്‍ക്ക് തങ്ങളുടെ കുട്ടികളെ തിരിച്ച് ലഭിക്കുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം പകരം വയ്ക്കാനില്ലാത്തതാണെന്നാണ് അനുജിന്റെയും ദിവ്യയുടെയും അഭിപ്രായം. ദില്ലി സര്‍വ്വകലാശാലയില്‍ പഠിച്ച ഇരുവരും പൊലീസ് ട്രയിനിംഗിന് ശേഷം സര്‍വീസില്‍ പ്രവേശിച്ചതും ഒരുമിച്ചാണ്.


Also Read: ‘പാകിസ്താന്‍ സൈന്യത്തില്‍ ചേരണം’; ക്രിക്കറ്റ് ലോകത്തെ അമ്പരിപ്പിച്ച് മാര്‍ലോണ്‍ സാമുവല്‍സിന്റെ ആഗ്രഹ പ്രകടനം


കാണാതായ കുട്ടികളുടെ മാതാപിതാക്കളില്‍ നിന്നും, അയല്‍ക്കാരില്‍ നിന്നും ലഭിക്കുന്ന പ്രാഥമിക വിവരങ്ങളാണ് കുറ്റവാളികളെ കണ്ടെത്താന്‍ പ്രധാനമായും സഹായിക്കുന്നതെന്ന് ഡിസിപി എം എന്‍ തിവാരി പറഞ്ഞു. എസിപി ഉമേഷ് കുമാര്‍, എസ്.എച്ച.്ഒ അഭിനേന്ദ്ര ജെയിന്‍ എന്നിവരുടെ നേതൃത്ത്വതിലാണ് ഇരുവര്‍ സംഘത്തിന്റെ പ്രവര്‍ത്തനം. ഇത്തരം ടീമുകളെ മറ്റു പൊലീസ് സ്റ്റേഷനുകളിലേക്കും വ്യാപിപ്പിക്കാനാണ് ദില്ലി പൊലീസ് പദ്ധതിയിടുന്നതെന്നും തിവാരി പറഞ്ഞു.

Advertisement