തിരുവനന്തപുരം: തിരുവനന്തപുരം ആറ്റുകാലില്‍ രണ്ട് കുട്ടികളെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശെല്‍വന്‍ പിടിയിലായി. കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്ന ശെല്‍വന്‍ സംഭവത്തിന് ശേഷം ഒളിവില്‍ കഴിയുകയായിരുന്നു.

കഴിഞ്ഞയാഴ്ചയാണ് ആറ്റുകാലില്‍ തമിഴ്‌നാട് സ്വദേശികളായ കാര്‍ത്തിക്(16), ഡൊമിനിക്(9) എന്നിവരെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. ഇവര്‍ക്കൊപ്പം വീട്ടിലുണ്ടായിരുന്നയാളാണ് പിടിയിലായ ശെല്‍വന്‍. ആറ്റുകാല്‍ എം എസ് കെ നഗറില്‍ വീട്ടിലായിരുന്നു സംഭവം.