ആലപ്പുഴ: ആലപ്പുഴയില്‍ രണ്ടിടങ്ങളിലായുണ്ടായ വാഹനാപകടങ്ങളില്‍ അഞ്ച് മരണം. കുട്ടനാട്ടിലെ പള്ളിക്കുട്ടുമ്മയിലാണ് ആദ്യ അപകടം ഉണ്ടായത്.

Ads By Google

കാറും ടിപ്പര്‍ലോറിയും ഇടിച്ചുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു. അച്ഛനും അമ്മയും രണ്ട് മക്കളുമാണ് മരിച്ചത്. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

കൊട്ടാരക്കര ഉമയന്നൂര്‍ ബിജു തങ്കച്ചന്‍, ഭാര്യ പ്രിന്‍സി, മക്കളായ ഷാരോണ്‍, ആരോണ്‍ എന്നിവരാണ് മരിച്ചത്.

പറവൂരിലുണ്ടായ രണ്ടാമത്തെ അപകടത്തില്‍ ഒരാള്‍ മരിച്ചു. ബൈക്കും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബൈക്ക് യാത്രികനാണ് മരിച്ചത്. നീര്‍ക്കുന്ന് വളഞ്ഞവഴി സ്വദേശി സിയാദാണ് മരിച്ചത്.