കറാച്ചി: പൊതുവെ ചൂടന്മാരായ വിന്‍ഡീസ് ക്രിക്കറ്റര്‍മാര്‍ക്കിടയില്‍ വ്യത്യസ്തനാണ് ഡാരന്‍ സമിയെന്ന മുന്‍ നായകന്‍. ശാന്തനും ഒപ്പം എതിര്‍ ടീം താരങ്ങളെ ബഹുമാനിക്കാനും എന്നും അദ്ദേഹം മിടുക്കനാണ്. ഇതാ ഒരിക്കല്‍ കൂടി തന്റെ സപോര്‍ട്‌സ് സ്പിരിറ്റു കൊണ്ട് സമി ക്രിക്കറ്റ് ലോകത്തിന്റെ കയ്യടി നേടുകയാണ്.

പാകിസ്ഥാനില്‍ നാളുകള്‍ക്ക് ശേഷം വിരുന്നെത്തിയ അന്താരാഷ്ട്ര മത്സരത്തിനിടെയായിരുന്നു സംഭവം. പാക് ബൗളര്‍ ഹസന്‍ അലിയുടെ മാസ്മരിക യോര്‍ക്കറില്‍ ലോക ഇലവന്റെ ബാറ്റ്‌സ്മാനായ സമി അടി തെറ്റി നിലത്തു വീഴുകയായിരുന്നു. നിലത്ത് വീണിട്ടും സമി കയര്‍ക്കുകയോ മുഖം ചുളിക്കുകയോ ചെയ്തില്ല.

കിടന്ന കിടപ്പില്‍ തന്നെ ഹസനെ കയ്യടിച്ചു കൊണ്ട് അഭിനന്ദിക്കുകയായിരുന്നു സമി ചെയ്തത്. സമിയുടെ സ്പിരിറ്റിനെ പ്രശംസിച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുന്നത്.


Also Read:  ‘ ഇപ്പോ ആരാ മണ്ടന്‍’; കോഹ്‌ലിയുടെ പേരു തെറ്റിച്ചതിന് പൊങ്കാലയിട്ട ആരാധകരോട് തെറ്റിന് പിന്നിലെ കാരണം വ്യക്തമാക്കി ഡാനിയേല്‍


മത്സരത്തില്‍ ലോക ഇലവനെ പാകിസ്ഥാന്‍ നിഷ്പ്രഭമാക്കുകയായിരുന്നു. ലാഹോറില്‍ നടന്ന മത്സരത്തില്‍ ബാബര്‍ ഹസന്റെ 86 റണ്‍സിന്റെ കരുത്തില്‍ പാക് ടീം 197 എടുത്തപ്പോള്‍ മറുപടിയ്ക്കിറങ്ങിയ ലോക ഇലവന് നിശ്ചിത 20 ഓവറില്‍ 177 റണ്‍സ് മാത്രമേ എടുക്കാന്‍ പറ്റിയുള്ളൂ.

ചില പ്രതികരണങ്ങള്‍ കാണാം