മാഡ്രിഡ്: മെസി, സുവാരസ്, നെയ്മര്‍… ആരും ഭയക്കുന്ന മുന്നേറ്റ നിരയുണ്ടായിരുന്നിട്ടും യുവന്റസിനെതിരെ സമനില വഴങ്ങി ബാഴ്‌സലോണ ചാമ്പ്യന്‍സ് ലീഗില്‍ നിന്നും പുറത്തേക്ക്. ഇരുപാദങ്ങളിലുമായി 3-0 ആണ് സ്‌കോര്‍. രണ്ടാം പാദ മത്സരം സമനിലയായെങ്കിലും ഒന്നാം പാദത്തിലെ തോല്‍വിയാണ് ടീമിന് വിനയായത്.

ഇതോടെ അപൂര്‍വ്വ നേട്ടത്തിന് അരികിലെത്തിയാണ് ബാഴ്‌സ ക്യാമ്പ് നൗവില്‍ വീണത്. ഇന്നത്തെ മത്സരത്തില്‍ ജയിച്ചിരുന്നുവെങ്കില്‍ തുടര്‍ച്ചയായ 16 ഹോം മത്സര വിജയമെന്ന റെക്കോര്‍ഡിനരികെ ബാഴ്‌സ എത്തുമായിരുന്നു. നിലവില്‍ ഈ റെക്കോര്‍ഡ് ബയേണ്‍ മ്യൂണിക്കിന്റെ പേരിലാണ്.

പ്രതിരോധിച്ചു നേടിയതായിരുന്ന യുവന്റസ് വിജയം. ഈ സീസണിലാകെ 10 കളികളില്‍ നിന്ന് ടീം വഴങ്ങിയത് രണ്ടു ഗോളുകള്‍ മാത്രമാണ്. ടീമിന്റെ പ്രതിരോധക്കോട്ടയുടെ കരുത്ത് വിളിച്ചോതുന്നതാണ് ഈ കണക്ക.

ബാഴ്‌സയുടെ തോല്‍വിയെ ആഘോഷമാക്കുകയാണ് ട്വിറ്റര്‍ ട്രോളന്മാര്‍. പുലി പോലെ വന്നിട്ട് യുവന്റസിന്റെ പ്രതിരോധത്തിനു മുന്നില്‍ കുരുങ്ങിപ്പോയ എലികളായാണ് ബാഴ്‌സലോണയെ ട്രോളന്മാര്‍ ചിത്രീകരിക്കുന്നത്.


Also Read: പ്രതികാര ദാഹിയായി ഓംപുരിയുടെ പ്രേതം; പാക് ചാനല്‍ പുറത്തുവിട്ട വീഡിയോ വൈറലാകുന്നു


പി.എസ്.ജിയുമായുള്ള മത്സരത്തില്‍ ബാഴ്‌സയ്ക്ക് അനുകൂല വിധി പറഞ്ഞെന്ന് ആരോപണമുള്ള റഫറി ഇല്ലാത്തതാണ് വിനയായതെന്നും ചില ട്രോളുകള്‍ സ്ഥാപിക്കുന്നുണ്ട്. എം.എസ്.എന്‍ ത്രയത്തെ വെറും കൊച്ചു പിള്ളേരായി കാണുന്ന ട്രോളുകളുമുണ്ട്.

ചില ട്രോളുകള്‍ കാണാം