ബോസ്റ്റണ്‍: ട്വീറ്റര്‍ മാരുടെ ശ്രദ്ധയ്ക്ക്, നിങ്ങള്‍ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന ട്വിറ്റര്‍ എത്രത്തോളം സുരക്ഷിതമാണെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ഇതുവരെ ചിന്തിച്ചില്ലെങ്കില്‍ ഇനി ചിന്തിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ ഒബാമയുടെ മരണ വാര്‍ത്ത ട്വീറ്റ് ചെയ്ത് ഫോക്‌സ് ന്യൂസ് വെട്ടിലായതുപോലെയാകും നിങ്ങളുടേയും സ്ഥിതി.

ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്ന സംവിധാനങ്ങള്‍ ട്വിറ്ററില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. അടുത്തിടെ ഫോക്‌സ് ന്യൂസിലൂടെ ഒബാമയുടെ മരണ വാര്‍ത്ത വന്നതിനുശേഷമാണ് ട്വിറ്ററിന്റെ സുരക്ഷിതത്വത്തെക്കുറിച്ച് വന്‍ ചര്‍ച്ചകള്‍ നടന്നത്.

ഫോക്‌സ് ന്യൂസ് ട്വിറ്ററുകള്‍ എങ്ങനെയാണ് ഹാക്ക് ചെയ്യപ്പെട്ടതെന്ന് അവര്‍ക്ക് അറിയില്ല. എന്നാല്‍ അതിനുശേഷം അഞ്ച് മണിക്കൂര്‍ കഴിഞ്ഞാണ് ട്വിറ്ററിന്റെ കണ്‍ട്രോള്‍ അവര്‍ക്ക് ലഭിച്ചത്.

ഇനി ട്വിറ്ററിന് അതിന്റെ പേര് വീണ്ടെടുക്കണമെങ്കില്‍ സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ ഇനിയും ശ്രദ്ധിയ്‌ക്കേണ്ടിയിരിക്കുന്നുവെന്ന് നോര്‍ത്ത് വെസ്‌റ്റേണ്‍ യൂണിവേഴ്‌സ്റ്റിയിലെ പ്രഫസര്‍ ഡാനിയല്‍ ഡയമിയര്‍ പറയുന്നു.

എക്കൗണ്ടുകളുടെ സുരക്ഷയ്ക്കായി ടു ഫാക്ടര്‍ ഓതന്റിഫിക്കേഷന്‍ ടെക്‌നോളജി കൊണ്ടുവന്നിരുന്നെങ്കില്‍ ട്വിറ്ററിന് എക്കൗണ്ടുകളെ സംരക്ഷിക്കാന്‍ കഴിയുമായിരുന്നെന്നാണ് വിദ്ഗ്ധര്‍ പറയുന്നത്. ഈ സിസ്റ്റം ഉണ്ടെങ്കില്‍ പാസ് വേര്‍ഡിന് പുറമേ ഉപഭോക്താവ് മറ്റൊരു കോഡും കൂടി നല്‍കണം. ഈ കോഡ് ഓരോ മിനുറ്റിലും മാറും. ഈ നമ്പര്‍ സെല്‍ഫോണിലൂടെയോ മറ്റ് വൈദ്യുത ഉപകരണങ്ങളിലൂടെയോ സെന്റ് ചെയ്യുകയും ചെയ്യും.

നിലവില്‍ ഫെയ്‌സ്ബുക്ക് ഗൂഗില്‍ ഇങ്ക് തുടങ്ങിയ സോഷ്യല്‍ സൈറ്റുകള്‍ ഈ സംവിധാനം ഉറപ്പുനല്‍കുന്നുണ്ട്. ഈ സംവിധാനത്തിന്റെ അപര്യാപ്തയ്ക്കു പുറമേ സാധാരണ കണക്ഷന്‍ ഉപയോഗിച്ച് ആശയവിനിമയം നടത്താനുള്ള സൗകര്യമാണ് ട്വിറ്റര്‍ ചെയ്ത്‌കൊടുക്കുന്നത്.