സാന്‍ഫ്രാന്‍സിസ്‌കോ: ഇന്നലെ ട്വിറ്റര്‍ അക്കൗണ്ട് തുറന്നവരെ  സ്വീകരിച്ചത് കുറച്ച് വാക്കുകളായിരുന്നു. നിയമവിരുദ്ധമായി ട്വിറ്റര്‍ അക്കൗണ്ട് ചോര്‍ത്തുമെന്ന ഉത്കണ്ഠ കാരണം പാസ്‌വേര്‍ഡ് മാറ്റി എന്ന മെസ്സജ് ആണ് ഉപയോക്താക്കളെ സ്വീകരിച്ചത്.

പാസ്‌വേര്‍ഡ് മാറ്റല്‍ പ്രക്രിയ ഇടയ്ക്കിടെ നടക്കാറുള്ളതാണെങ്കിലും ഇത്തവണ അപ്രതീക്ഷിതമായി സംഭവിച്ചതാണെന്ന് സാന്‍ഫ്രാന്‍സിസ്‌കോയില്‍ പ്രവര്‍ത്തിക്കുന്ന ചില മെസ്സജിങ് സര്‍വ്വീസുകള്‍ പറഞ്ഞു. പക്ഷേ, എത്രപേരുടെ അക്കൗണ്ട് ഈ പ്രക്രിയയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ട്വിറ്റര്‍ പറയുന്നില്ല.

Ads By Google

പാസ്‌വേര്‍ഡ് മാറ്റി എന്ന വിവരം തങ്ങള്‍ അക്കൗണ്ടിന്റെ ഉപയോക്താക്കളെ ഇ മെയിലായി അറിയിച്ചിട്ടുണ്ടെന്നും ഇടയ്ക്കിടെ പാസ്‌വേര്‍ഡ് മാറ്റാറുണ്ടെന്നും ട്വിറ്റര്‍ പറഞ്ഞു. എന്നാല്‍  പ്രത്യേകിച്ച് ഒരു ഉദ്ദേശ്യവുമില്ലാതെയാണ് ഇത്തവണ നിരവധി അക്കൗണ്ടുകളുടെ പാസ് വേര്‍ഡ് മാറ്റിയത്.

പാസ്‌വേര്‍ഡ് മാറ്റിയതുമായി ബന്ധപ്പെട്ട് എന്തെങ്കിലും ആശയക്കുഴപ്പമുണ്ടെങ്കില്‍ ഉപയോക്താക്കള്‍ ക്ഷമിക്കണമെന്നും ട്വിറ്റര്‍ പറഞ്ഞു.

ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ പതിവായി തങ്ങളുടെ പാസ്‌വേര്‍ഡ് മാറ്റണമെന്ന് ഇന്റര്‍നെറ്റ് സെക്യൂരിറ്റി സ്‌പെഷലിസ്റ്റ് ഉപദേശിക്കാറുണ്ടെന്നും ട്വിറ്റര്‍ പറഞ്ഞു.