Categories

ഒബാമ കൊല്ലപ്പെട്ടു?

obamaട്വിറ്ററിലൂടെ യു.എസ് പ്രസിഡന്റ് ബരാക് ഒബാമയെയും കൊന്നു. യുഎസ് ദേശീയ സ്ഥാപകദിനമായ തിങ്കളാഴ്ചയാണ് ഒബാമ കൊല്ലപ്പെട്ടതായുള്ള വാര്‍ത്തകള്‍ പ്രചരിച്ചത്.

ചില ഹാക്കര്‍മാര്‍ ഒപ്പിച്ച പണിയാണിത്. പക്ഷേ ശരിക്ക് പണികിട്ടിയത് ഫോക്‌സ് ന്യൂസിനാണ്. ഫോക്‌സ് ന്യൂസ് ചാനലിന്റെ ട്വിറ്റര്‍ അക്കൌണ്ടില്‍ കയറിയാണ് ഹാക്കര്‍മാര്‍ വിളയാട്ടം നടത്തിയത്. സംഭവത്തില്‍ ചാനല്‍ ഖേദപ്രകടനം നടത്തുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

ആറ് ട്വീറ്റുകളിലൂടെയാണ് ഹാക്കര്‍മാര്‍ ഒബാമയുടെ മരണത്തെ കുറിച്ച് വിശദീകരിച്ചത്. ലോവയില്‍ പ്രചാരണത്തിനിടെ ഹോട്ടലില്‍വെച്ച് ഒബാമയ്ക്ക് രണ്ടുതവണ വെടിയേറ്റെന്നായിരുന്നു ഹാക്കര്‍മാരുടെ ബ്രേക്കിങ് ന്യൂസ്. യുഎസിന്റെ സംബന്ധിച്ചിടത്തോളം ഇത് ദു:ഖത്തിന്റെ നാലാം തീയതിയാണ്. ഒബാമ ആത്മാവിന് ശാന്തി ലഭിക്കട്ടെ, എന്ന് ഒരു ട്വീറ്റില്‍ പറയുന്നു.

മറ്റൊരു ട്വീറ്റില്‍ ജോ ബിഡനെ അടുത്ത പ്രസിഡന്റായി പ്രഖ്യാപിക്കുന്നുണ്ട്. ജോ ബിഡന് എല്ലാ ആശംസകളും അര്‍പ്പിക്കുന്നതിനൊപ്പം അദ്ദേഹത്തിന്റെ സ്ഥാനാരോഹണം ഇരുണ്ട ഇടനാഴിക്കപ്പുറത്തെ വെളിച്ചമാണെന്നും ഈ ട്വീറ്റില്‍ പറയുന്നു

അക്കൗണ്ട് ഹാക്കര്‍മാര്‍ കൈവശപ്പെടുത്തിയതായി തെളിഞ്ഞ് രണ്ടുമണിക്കൂര്‍ കഴിഞ്ഞിട്ടും വ്യാജസന്ദേശം നീക്കാത്തത് പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തു. മാധ്യമരാജാവ് റൂപര്‍ട്ട് മര്‍ഡോക്ക് നേതൃത്വം നല്‍കുന്ന ന്യൂസ് കോര്‍പ്പിന്റെ ചാനല്‍ ക്ഷമാപണം നടത്തി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.