വാഷിങ്ടണ്‍: സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ട്വിറ്ററിന് (Twitter) വ്യാപാരമുദ്രയായി ഇനി ട്വീറ്റ് (tweet®) എന്ന വാക്ക് സ്വന്തം. അമേരിക്കന്‍ പരസ്യ കമ്പനിയായ ട്വിറ്റാഡുമായി (Twittad) ദീര്‍ഘനാള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ട്വീറ്റിന്റെ ഉടമസ്ഥാവകാശം ട്വിറ്റര്‍ സ്വന്തമാക്കിയത്.

2008ല്‍ ട്വിറ്റാഡാണ് ട്വീറ്റ് തങ്ങളുടെ സ്വന്തം വാക്കാണെന്ന് അവകാശപ്പെട്ട് നിയമയുദ്ധം ആരംഭിച്ചത്. മൈക്രോബ്ലോഗിംഗ് വെബ്‌സൈറ്റായ ട്വിറ്ററിന്റെ ഉപയോക്താക്കള്‍ ഈ വാക്ക് ഉപയോഗിക്കുന്നത് നിര്‍ത്തണമെന്നും ട്വിറ്റാഡ് ആവശ്യപ്പെട്ടു. നിയമയുദ്ധം തുടരവെയാണ് കേസില്‍നിന്ന് പിന്മാറുന്നതായി ട്വിറ്റര്‍ തങ്ങളെ  അറിയിച്ചതെന്ന്‌ ട്വിറ്റാഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ജെയിംസ് എലിയാസണ്‍ കഴിഞ്ഞദിവസം വ്യക്തമാക്കി. പകരം ട്വിറ്ററിന് ‘ട്വീറ്റ്’ സ്വന്തമായി നല്‍കും.

കമ്പനികള്‍ തമ്മില്‍ ധാരണയിലെത്തിയത് പണം നല്‍കിയാണോ എന്ന് വ്യക്തമാക്കാന്‍ ഇരുകൂട്ടരും ഇതുവരെ തയ്യാറായിട്ടില്ല.