ന്യൂദല്‍ഹി: ട്വീറ്റിങ്ങില്‍ ഏറെ പുതുമകളുമായി ട്വിറ്ററിന്റെ മേക്ക് ഓവര്‍. ട്വീറ്റ് ബോക്‌സിലാണ് ട്വിറ്റര്‍ മേക്ക് ഓവര്‍ നടത്തിയിരിക്കുന്നത്. പുതിയ അപ്‌ഡേഷന്‍ അനുസരിച്ച് വായിക്കാന്‍ കൂടുതല്‍ സുഗമമായ രീതിയിലാണ് ട്വീറ്റിങ് ക്രമീകരിച്ചിരിക്കുന്നത്.

Ads By Google

എംബഡഡ് ട്വീറ്റ്‌സില്‍ ഫോട്ടോ, വീഡിയോ, ലേഖനങ്ങള്‍ എന്നിവ കാണാന്‍ സാധിക്കുമെന്നതാണ് പ്രത്യേകത. കൂടാതെ റീട്വീറ്റ്, ഫേവറേറ്റ് കൗണ്ട്‌സ്, എന്നീ ഓപ്ഷനുകളും ട്വിറ്റര്‍ ഒരുക്കിയിട്ടുണ്ട്.

കൂടാതെ ട്വീറ്റിങ് കൂടുതല്‍ എളുപ്പമാക്കുന്ന സവിശേഷതകളും ട്വിറ്റര്‍ ഒരുക്കിയിട്ടുണ്ട്. ഇനിമുതല്‍ ട്വീറ്റിന് സമീപമുളള ‘മോര്‍’ ബട്ടണില്‍ ക്ലിക്ക് ചെയ്ത് ‘എംബഡഡ് ദിസ് ട്വീറ്റ്’ ല്‍ ക്ലിക്ക് ചെയ്താല്‍ എംബഡഡ് കോഡ് ലഭ്യമാകും.

ഈ പുതിയ സവിശേഷത ട്വീറ്റ് എംബഡഡ് ട്വീറ്റ് ചെയ്യുന്നതിനുള്ള സമയം ലാഭിക്കാമെന്നും ട്വിറ്റര്‍ പറയുന്നു.