എഡിറ്റര്‍
എഡിറ്റര്‍
മിഡില്‍ ഈസ്റ്റില്‍ ട്വിറ്റര്‍ പരസ്യം
എഡിറ്റര്‍
Monday 28th January 2013 10:51am

ദുബായ്: മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ അഡ്‌വര്‍ടൈസിങ് സേവനവുമായി ട്വിറ്റര്‍. മിഡില്‍ ഈസ്റ്റ് കൂടാതെ വടക്കന്‍ ആഫ്രിക്കയിലും ട്വിറ്റര്‍ സജീവമാകാന്‍ ഒരുങ്ങുകയാണ്. പ്രാദേശിക രാജ്യങ്ങളില്‍ കൂടുതല്‍ ഉപഭോക്താക്കളെ നേടുന്നതിന്റെ ഭാഗമായാണ് ട്വിറ്ററിന്റെ  പുതിയ നീക്കം.

Ads By Google

അറബ് വസന്തം ജനകീയമായത് തന്നെ ട്വിറ്റര്‍ പോലുള്ള സോഷ്യല്‍ മീഡിയ വഴിയാണെന്നതാണ് ട്വിറ്ററിനെ ഇങ്ങനെയൊരു നീക്കത്തിന് പ്രേരിപ്പിച്ചത്.

ഡിജിറ്റല്‍ പരസ്യങ്ങള്‍ മിഡില്‍ ഈസ്റ്റിലെ ചില രാജ്യങ്ങളില്‍ ഒട്ടും വികസിച്ചിട്ടില്ല എന്നതും ട്വിറ്ററിന്റെ വിപണന സാധ്യത കൂട്ടുന്നു.

ഡിജിറ്റല്‍ പരസ്യങ്ങള്‍ മിഡില്‍ ഈസ്റ്റ്-ആഫ്രിക്കന്‍ ഉപഭോക്താക്കള്‍ പെട്ടന്ന് സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്വിറ്റര്‍ അറിയിച്ചു. ലോകത്തെമ്പാടുമായി 200 മില്യണ്‍ ഉപഭോക്താക്കളാണ് ട്വിറ്ററിനുള്ളത്.

തങ്ങളുടെ പ്രധാന വൈരിയായ ഫേസ്ബുക്കിനോട് നേരിട്ട് യുദ്ധം പ്രഖ്യാപിക്കുന്നത് കൂടിയാണ് ട്വിറ്ററിന്റെ പുതിയ നീക്കം. പുതിയ നീക്കത്തിന്റെ ഭാഗമായി ഈജിപ്തിലെ കണക്ട് ആഡ്‌സിനെ ട്വിറ്റര്‍ റിക്രൂട്ട് ചെയ്തു.

ഈജിപ്ത്, സൗദി അറേബ്യ, പാക്കിസ്ഥാന്‍, കുവൈറ്റ്, ദുബായ് എന്നീ മേഖലകളാവും കണക്ട് ആഡ്‌സ് ഓപ്പറേറ്റ് ചെയ്യുക.

Advertisement