എഡിറ്റര്‍
എഡിറ്റര്‍
പ്രായത്തിനനുസരിച്ച് ആല്‍ക്കഹോള്‍ ബ്രാന്‍ഡ് ഫോളോ ചെയ്യാന്‍ ട്വിറ്ററിന്റെ എയ്ജ് സ്‌ക്രീനിങ് ഫീച്ചര്‍
എഡിറ്റര്‍
Tuesday 26th November 2013 7:18pm

twitter11

ന്യൂ ദല്‍ഹി: എയ്ജ് സ്‌ക്രീനിങ് ഫീച്ചര്‍ എന്നൊരു പുതിയ സവിശേഷതയുമായി രംഗത്തെത്തിയിരിക്കുകയാണ് ട്വിറ്റര്‍. ഇതുപ്രകാരം ഓഡിയന്‍സിന് അവരുടെ പ്രായത്തിനനുസരിച്ചുള്ള ആല്‍ക്കഹോള്‍ ബ്രാന്‍ഡിലേക്ക് ബന്ധപ്പെടാന്‍ എളുപ്പമാകും.

ട്വിറ്ററിലൂടെ ആല്‍ക്കഹോള്‍ ബ്രാന്‍ഡിലേക്ക് പോകുന്നതിന് മുമ്പായി വയസ് നിര്‍ണ്ണയിക്കാന്‍ ഉപയോക്താക്കളോട് ആവശ്യപ്പെടും.

ഉദാഹരണത്തിന് ആദ്യം ട്വിറ്ററിന്റെ ആല്‍ക്കഹോള്‍ ബ്രാന്‍ഡിന്റെ അക്കൗണ്ട് പേജില്‍ പോയാല്‍ ഫോളോ ചെയ്യാന്‍ താല്‍പ്പര്യപ്പെടുന്നുവെങ്കില്‍ ഫോളോയില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് വയസ് ചോദിച്ച് കൊണ്ടുള്ള പേജ് വരുമ്പോള്‍ തങ്ങളുടെ വയസ് രേഖപ്പെടുത്തണം.

ഓരോരുത്തരും തങ്ങളുടെ രാജ്യത്തെ നിയമപ്രകാരം നിയമപരമായി മദ്യപിക്കാനുള്ള വയസ് പൂര്‍ത്തിയായവരായിരിക്കണം. എയ്ജ് സ്‌ക്രീന്‍ പാസ് ആയാല്‍ തങ്ങള്‍ക്കുതകുന്ന ബ്രാന്‍ഡിലേക്ക് എത്തിച്ചേരാന്‍ സാധിക്കും.

അങ്ങനെ ഓരോ പ്രായക്കാര്‍ക്കും തങ്ങളുടെ പ്രായത്തിനുതകുന്ന ബ്രാന്‍ഡിലേക്ക് എത്തിച്ചേരാം. ഇതിന്റെ ഭാഗമായി ബഡ് ലൈറ്റ്, ജിം ബീം, ക്‌നോബ് ക്രീക്ക്, ഹെയ്ന്‍കെന്‍, ബകാര്‍ഡി തുടങ്ങിയ ബ്രാന്‍ഡുകളുമായി ട്വിറ്റര്‍ ധാരണയിലെത്തുകയും ചെയ്തിട്ടുണ്ട്.

Advertisement