എഡിറ്റര്‍
എഡിറ്റര്‍
ട്വിറ്ററില്‍ ഹാക്കര്‍മാര്‍ വിലസുന്നു
എഡിറ്റര്‍
Saturday 2nd February 2013 1:28pm

സാന്‍ഫ്രാന്‍സിസ്‌കോ: ട്വിറ്ററില്‍ ഹാക്കര്‍മാരുടെ വിളയാട്ടം. ഏതാണ്ട് 250,000 ഓളം അക്കൗണ്ടുകളാണ് ഈ ആഴ്ച്ച മാത്രം ഹാക്ക് ചെയ്യപ്പെട്ടത്.

Ads By Google

ഹാക്കര്‍മാര്‍ ആക്രമിച്ച എല്ലാ അക്കൗണ്ടുകളുടെയും പാസ്‌വേര്‍ഡുകള്‍ തിരിച്ചുപിടിച്ചതായി ട്വിറ്റര്‍ അറിയിച്ചിട്ടുണ്ട്. ഈ ആക്രമണത്തെ സ്വാഭാവികമായി കാണാന്‍ സാധിക്കില്ലെന്നാണ് ട്വിറ്ററിന്റെ നിഗമനം.
ആക്രമണം കൃത്യമായി ലക്ഷ്യം വെച്ച് തന്നെയാണെന്നും മറ്റ് കമ്പനികള്‍ക്ക് നേരെയും ആക്രമണമുണ്ടായേക്കാമെന്നും ട്വിറ്റര്‍ മുന്നറിയിപ്പ് നല്‍കി.

വാള്‍ സ്ട്രീറ്റ് ജേണല്‍, ന്യൂയോര്‍ക്ക് ടൈംസ് എന്നിവര്‍ തങ്ങള്‍ക്ക് ഹാക്കിങ് ഭീഷണിയുണ്ടെന്ന വാര്‍ത്ത പുറത്ത് വിട്ടതിന് തൊട്ടുപിന്നാലെയാണ് ട്വിറ്ററിന് ഹാക്കര്‍ ആക്രമണമുണ്ടായതെന്നതും ശ്രദ്ധേയമാണ്.

Advertisement