എഡിറ്റര്‍
എഡിറ്റര്‍
ട്വിറ്ററും ഫേസ്ബുക്കും കൂടുതല്‍ സന്തോഷം നല്‍കുന്നു: സോനാക്ഷി സിന്‍ഹ
എഡിറ്റര്‍
Wednesday 1st January 2014 10:45am

Sonakshi-Sinha

മുംബൈ: ബോളിവുഡ് താരം ##സോനാക്ഷി സിന്‍ഹ ഇപ്പോള്‍ കൂടുതല്‍ തിരക്കിലാണ്. ഫേസ്ബുക്കിലേയും ട്വിറ്ററിലേയും സുഹൃത്തുക്കളുമായി തിരക്കിട്ട ചാറ്റിങ്ങിലാണ് സോനാക്ഷി ഇപ്പോള്‍.

ട്വിറ്ററില്‍ സോനാക്ഷിയുടെ ഫോളോവേഴ്‌സിന്റെ എണ്ണം രണ്ട് മില്യണ്‍ കഴിഞ്ഞു. ഫേസ്ബുക്കില്‍ ഇത് അഞ്ച് മില്യണാണ്. തന്നെ പിന്തുണക്കുന്ന എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദിയും സോനാക്ഷി അറിയിച്ചിട്ടുണ്ട്.

സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുടെ മനസ്സറിയാമെന്നാണ് സോനാക്ഷി പറയുന്നത്. അഭിനയത്തെ കുറിച്ച് ആരോഗ്യകരമായ ചര്‍ച്ചകളും ഇവിടങ്ങളില്‍ നടക്കുന്നുണ്ടെന്നും സോനാക്ഷി പറഞ്ഞു.

കുറഞ്ഞ കാലം കൊണ്ട് ബോളിവുഡില്‍ സ്വന്തമായി ഇരിപ്പടം നേടിയ താരമാണ് സോനാക്ഷി. പ്രഭുദേവ സംവിധാനം ചെയ്ത ആര്‍… രാജ്കുമാറിലാണ് സോനാക്ഷി ഒടുവില്‍ അഭിനയിച്ചത്.

Advertisement